Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:26 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ കടമുറിക്ക് മുന്നില്‍ കൊല്ലപ്പെട്ടത് മലയാളി യുവതിയെന്ന് തിരിച്ചറിഞ്ഞു. പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശി ദീപ (42) യാണ് കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി ഉമര്‍ അലിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി ഒരുമണിയോടെ പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്തായാണ് സംഭവം നടന്നത്.

ദീപയും ഉമര്‍ അലിയും പെരുമ്പാവൂര്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ സമീപത്തുള്ള ഹോട്ടലിലേക്ക് വരുന്നതിന്റെ സിസിടവി ദൃശ്യങ്ങള്‍ പൊലീസിന് ലഭ്യമായിട്ടുണ്ട്. ദീപയെ തൂമ്പ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് ശ്രദ്ധയില്‍പ്പെട്ട സിസിടവി പ്രതി തല്ലിത്തകര്‍ക്കുകയുമായിരുന്നു. സമീപത്തുള്ള ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസിന് നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിച്ചത്.

Readers Comment

Add a Comment