Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:22 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാരാജാസ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപെടുത്തിയ കേസിലെ 12ാം പ്രതി മുഹമ്മദ് ഷാഹിം കീഴടങ്ങി. എറണാകുളം മജിസ്ട്രേറ്റ് കോടതി പ്രതിയെ അഞ്ച് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. 26 പ്രതികളുള്ള കേസില്‍ പത്താം പ്രതി സഹലിനെയാണ് ഇനി പിടികൂടാനുള്ളത്.

എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപെടുത്തിയ കേസില്‍ 26 കാമ്പസ് ഫ്രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. 12ാം പ്രതിയായ ചേർത്തല സ്വദേശി മുഹമ്മദ് ഷാഹിമാണ് എറണാകുളം മജിസ്ടേറ്റ് കോടതിയില്‍ കീഴടങ്ങിയത്. അഭിമന്യുവിന്റെ സുഹൃത്തും കേസിലെ സാക്ഷിയുമായ അര്‍ജ്ജുനെ കുത്തി പരിക്കേല്‍പിച്ചുവെന്ന് പോലിസ് കണ്ടെത്തിയ പ്രതിയാണ് മുഹമ്മദ് ഷാഹിം. അഞ്ച് ദിവസത്തേക്ക് ഷാഹിമിനെ പോലിസ് കസ്റ്റഡിയില് വിട്ടു.

അഭിമന്യുവിനെ കുത്തിയെന്ന് കണ്ടെത്തിയ 10ാം പ്രതി സഹലിനെ ഇനിയും പിടികൂടാനുണ്ട്. 26 പ്രതികളുള്ള കേസില്‍ 16 പേര്‍ക്കെതിരെയാണ് പോലിസ് കുറ്റപത്രം സമര്‍പിച്ചിട്ടുള്ളത്. ഇവരുടെ വിചാരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കുറ്റപത്രം സമര്‍പിക്കാത്ത 10 പ്രതികള്‍ ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
 

Readers Comment

Add a Comment