Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:28 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിഗ്രഹത്തിലെ വെള്ളിക്കിരീടം അടിച്ചുമാറ്റുന്നതിമുമ്പ് കള്ളന്റെ പ്രാർത്ഥനയും ഏത്തമിടീലും. എല്ലാം കഴിഞ്ഞ് കിരീടവും അടിച്ചുമാറ്റി  കക്ഷി സ്ഥലംവിടുകയും ചെയ്തു. ഹൈദരാബാദിലെ ദുർഗാഭവാനി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയിലാണ് മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ക്ഷേത്രം അടച്ച് എല്ലാവരും പോയശേഷമാണ് ഷർട്ടും പാന്റും ധരിച്ച മോഷ്ടാവ് എത്തിയത്.

ചുറ്റിലും ആരുമില്ലെന്ന് ഉറപ്പിക്കുകയാണ് ആദ്യം ചെയ്തത്. അതിനുശേഷമാണ് പ്രാർത്ഥന തുടങ്ങിയത്. മിനിട്ടുകളോളം സ്ഥലകാലം മറന്ന് പ്രാർത്ഥിച്ചു. തുടർന്ന് ഏത്തമിട്ടു. കണ്ണുകളടച്ച് എന്തൊക്കെയോ പറഞ്ഞുകൊണ്ടാണ് പലതവണ ഏത്തമിട്ടത്. അതുകഴിഞ്ഞ് വീണ്ടും പ്രാർത്ഥിച്ചു. തുടർന്ന് ചുറ്റിലുംനോക്കി ആരും ഇല്ലെന്ന് ഉറപ്പിച്ചശേഷം  വിഗ്രഹത്തിനടുത്തേക്ക് കൂടുതൽ നീങ്ങിനിന്ന് കൂളായി കിരീടം അടിച്ചുമാറ്റി.

കിരീടം ഷർട്ടിനുള്ളിൽ ഒളിപ്പിച്ചശേഷം പുറത്തിറങ്ങിയ കള്ളൻ ബൈക്കിൽ അതിവേഗം പോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. മോഷണംപോയ കിരീടത്തിന് പതിനായിരത്തിലധികം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. മോഷ്ടാവിനെ എത്രയുംപെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ട ഭക്തർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 

Readers Comment

Add a Comment