Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:20 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോട്ടയം ഗാന്ധിനഗറിൽ റിട്ടയേർഡ് എസ്‌.ഐയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിച്ചിറ പത്തടിപ്പാലത്ത് പറയക്കാല വീട്ടിൽ ശശിധരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ വഴിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പുലർച്ച നടക്കാനിറങ്ങിയപ്പോഴാണ് കൊലപാതകം നടന്നത്. പത്രമിടാൻ എത്തിയ യുവാക്കളാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. രക്തം മുഖത്ത് പടർന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് യുവാക്കൾ കൗൺസിലറേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു.

നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള യുവാവുമായി ശശിധരൻ മുൻപ് വാക്ക്  തർക്കത്തിലേർപ്പെട്ടിരുന്നു. വീടിന് സമീപത്തേക്കുള്ള വഴിയുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ശശിധരന്റെ രണ്ട് മക്കൾ വിദേശത്താണ്. ഇന്ന് രാത്രി വിദേശത്തേക്ക് പുറപ്പെടാനിരിക്കെയാണ് കൊലപാതകം. മൃതദേഹം നിലവിൽ കോട്ടയം മെഡിക്കൽ കോളജിലാണ്. പോസ്റ്റുമോർട്ടവും ഇൻക്വസ്റ്റ് നടപടികളും പൂർത്തിയായ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Readers Comment

Add a Comment