Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:24 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം ആനയറയിൽ മൊബൈൽഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ​ഗുണ്ടാസംഘം ​തല്ലിച്ചതച്ച പതിനാലുകാരനായ നീരജിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന്  ആശുപത്രി അധികൃതർ അറിയിച്ചു. പട്ടം  സെന്റ് മേരീസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ നീരജ്    തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ​ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ നീരജിന്റെ കൈകാലുകൾ ഒടിഞ്ഞു. ആന്തരികാവയങ്ങൾക്കും ക്ഷതമേറ്റു. വയറ്റിൽ രക്തസ്രാവമുണ്ടായത് കാരണം ആരോ​ഗ്യനില​ ​ഗുരുതരാവസ്ഥയിലായിരുന്നു. രക്തസ്രാവം നിന്നുവെന്ന് ആശുപത്രി അധികൃതർ ഐ ടു ഐ ന്യൂസിനോട് പറഞ്ഞു.

തലസ്ഥാനത്തെ പ്രമുഖ​​ഗുണ്ടാസംഘത്തിലെ അം​ഗങ്ങളായ കണ്ണന്മൂല പുത്തൻപാലം സ്വദേശികളായ അരുൺ, രാജേഷ് എന്നിവരാണ് നീരജിനെ ആക്രമിച്ചത്. കൈതമുക്കിലെ തേങ്ങാപ്പുരയിലുള്ള അമ്മയുടെ  വീട്ടിൽ നിന്ന് ആനയറയിലെ അച്ഛന്റെ വീട്ടിലേക്ക് വസ്ത്രങ്ങൾ എടുക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. അച്ഛന്റെ  സുഹൃത്തുക്കളായ രാജേഷ്, അരുൺ എന്നിവരാണ് മർദിച്ചത്. ഇവരിൽ ഒരാളുടെ ഫോൺ നീരജിന്റെ അച്ഛൻ മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം.
പ്രതികളെ പേട്ട പോലീസ് അറസ്റ്റ് ചെയ്തു. തെളിവെടുപ്പിനു ശേഷം നാളെ കോടതിയിൽ പ്രതികളെ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ആനയറയിൽ അടുത്തിടെ നടന്ന കൊലക്കേസിലെ മൂന്നാംപ്രതിയാണ് അരുൺ.

Readers Comment

Add a Comment