Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:23 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സാമൂഹിക വിരുദ്ധശക്തികളെയും ഗുണ്ടാസംഘങ്ങളെയും കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുന്നതിനുവേണ്ടി സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു നടന്ന ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എടുത്ത തീരുമാനപ്രകാരമാണ് നടപടി.

ഇത്തരം ഡ്രൈവുകള്‍ തുടര്‍ച്ചയായി നടത്തണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ ഇത്തരം സംഘാംഗങ്ങൾ പലപ്പോഴും മയക്കുമരുന്ന് കള്ളക്കടത്തു നടത്തുകയും ചെയ്യുന്നു. ഇത്തരം സംഘങ്ങളെ പിടികൂടി നിയമ നടപടി സ്വീകരിക്കുന്നതിനാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ ഉദ്ദേശിക്കുന്നത്. മേഖലാ ഐ ജിമാരും റേഞ്ച് ഡി ഐ ജിമാരും ഈ സംവിധാനം നിരീക്ഷിക്കും.

Readers Comment

Add a Comment