Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:35 am
  • 10th August, 2026
  • Broken Clouds
22.57°C22.57°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എറണാകുളത്തെ പെരുമ്പാവൂർ സ്വർണ്ണക്കടത്തിന്റെ കേന്ദ്രമായി മാറുന്നു. പെരുമ്പാവൂരിലെ മാഫിയാസംഘം കഴിഞ്ഞ രണ്ടുവർഷത്തിനിടെ കടത്തിയത് 1473 കോടി രൂപയുടെ സ്വർണ്ണമാണ്. സ്വർണ്ണക്കടത്ത്  അന്വേഷണവുമായി ബന്ധപ്പെട്ട ഡയറക്ടറേറ്റ്  ഓഫ് റവന്യു ഇന്റലിജൻസിന്റെ അന്വേഷണമാണ് ഇക്കാര്യം പുറത്തുവിട്ടത്. പെരുമ്പാരുകാരനായ നിസാർ അലിയാറെ 185 കിലോ സ്വർണ്ണക്കട്ടികളുമായി മുംബയിൽ പിടികൂടിയതോടെയാണ് പെരുമ്പാവൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വർണ്ണക്കടത്തിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. പിത്തളസ്ക്രാപ്പ് എന്ന പേരിലാണ് സംഘം സ്വർണ്ണക്കടത്ത് നടത്തുന്നത്. പെരുമ്പാവൂരാണ് രാജ്യത്തെ സ്വർണ്ണക്കടത്തിനെ നിയന്ത്രിക്കുന്നതെന്ന് ഇതോടെ തെളിഞ്ഞു. ഈ വിവരം കേന്ദ്രസർക്കാരിനെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. നിസാർ അലിയാർ സ്വർണ്ണക്കടത്തുകാർക്കിടയിൽ അറിയപ്പെടുന്നത് നിസ്സാർ ഭായി എന്നാണ്. ഇയാളുടെ നേതൃത്വത്തിലുള്ള 21 അം​ഗസംഘത്തെ പ്രതിചേർത്ത് ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Readers Comment

Add a Comment