Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:26 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പോക്സോ കേസിൽ രാജ്യം വിട്ട പ്രതിയെ സൗദിയിൽ പോയി മെറിൻ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി സുനിൽകുമാർ ഭദ്രനെ(28) ആണ് മെറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സൗദിയിലെത്തി അറസ്റ്റ് ചെയ്തത്. 2017ൽ ക്ലാപ്പന സ്വദേശിയായ പെൺകുട്ടി അനാഥമന്ദിരത്തിൽ ആത്മഹത്യ ചെയ്തിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ സഹോദരന്റെ സുഹൃത്താണ് സുനിൽ കുമാർ. സൗദിയിൽ സ്ഥിരജോലിക്കാരനായ ഇയാൾ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവശേഷം സുനിൽ കുമാർ സൗദിയിലേക്ക് തിരിച്ചുപോയി. കൊല്ലം മഹിളാമന്ദിരത്തിലേക്ക് മാറ്റിയ പെൺകുട്ടി ഇവിടെവെച്ചാണ് ആത്മഹത്യ ചെയ്തത്. നേരത്തെ ഇന്റർപോളിന്റെ സഹായത്തോടെ പ്രതിയെ റിയാദിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ നാട്ടിലെത്തിക്കാനാണ് മെറിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം സൗദിയിലെത്തിയത്.കൊല്ലം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എം. അനിൽകുമാർ, ഓച്ചിറ സർക്കിൾ ഇൻസ്പെക്ടർ ആർ. പ്രകാശ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Readers Comment

Add a Comment