Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:52 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കൊല്ലം-തിരുവനന്തപുരം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ അമ്പതോളം കേസ്സുകളില്‍ പ്രതിയായ കൊടും കുറ്റവാളി ജാങ്കോ അബുത്താലിബ് പോലീസ് പിടിയില്‍. ചെമ്മരുതി മുട്ടപ്പലം സ്വദേശിയായ ഹസീനയുടെ 5 പവന്‍ മാല ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം പൊട്ടിച്ചെടുത്ത കേസ്സ്, വെട്ടൂര്‍ സ്വദേശി ബാദുഷയുടെ തലയ്ക്ക് വെട്ടി മുറിപ്പെടുത്തി 25000രൂപ പിടിച്ചുപറിച്ച കേസ്സ്, അയിരൂര്‍ ചാരുംകുഴി ഹില്‍വ്യൂ വീട്ടില്‍ ലുക്ക്മാനെ തൃമ്പല്ലൂര്‍ ക്ഷേത്രത്തിന് മുന്‍വശം വച്ച് വെട്ടി വീഴ്ത്തി 5 പവന്‍ മാല കവര്‍ന്ന കേസ്സ്,  ചാവര്‍കോട് പുത്തന്‍വീട്ടില്‍ ഫ്യൂവല്‍സ് എന്ന പെട്രോള്‍ പമ്പില്‍ കയറി സെയില്‍സ്മാന്‍ പരവൂര്‍ സ്വദേശി ഷിബുവിനെ വെട്ടി പരിക്കേല്‍പ്പിച്ച് 9500 രൂപ കവര്‍ന്ന കേസ്സ്, ചെമ്മരുതി മുത്താന രമണി മന്ദിരത്തില്‍ കിരണിനെയും സുഹൃത്തിനെയും വെളുപ്പിന് 3 മണിയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ച് 4 പവന്‍ മാലയും 12000 രൂപയും കവര്‍ന്ന കേസ്സ്,  അയിരൂര്‍ കളത്തറ എം.എസ്. മന്‍സിലില്‍ ഷാനിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സ്, പരവൂര്‍ പൊഴിക്കര പദ്മവിലാസം വീട്ടില്‍ ബിനുവിനെ ചിലക്കൂരില്‍ വച്ച് രാത്രി തടഞ്ഞു നിര്‍ത്തി അഞ്ചുലക്ഷത്തി എഴുപതിനായിരം രൂപാ പടിച്ചു പറിച്ച ശേഷം വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സ്, താഴെവെട്ടൂര്‍ സ്വദേശിനിയായ 14 കാരിയായ പെണ്‍കുട്ടിയെ വീട്ടിനകത്ത് അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത കേസ്സ്,  ചെറുന്നിയൂര്‍ ശിവന്‍ ഗോള്‍ഡ്‌ വര്‍ക്ക്സ്  ജൂവലറി കുത്തിപൊളിച്ച് 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 5 കിലോ വെള്ളിയും കവര്‍ന്ന കേസ്സ്, വെഞ്ഞാറമൂട് പുല്ലമ്പാറ മുല്ലമംഗലം വീട്ടില്‍ ഷിജിമോന്റെ മാരുതി സ്വിഫ്റ്റ് കാര്‍ വീട്ടില്‍ നിന്നും മോഷ്ടിച്ച കേസ്സ്എന്നിവയടക്കം ഈയാൾ അമ്പതോളം കേസ്സുകളില്‍ പ്രതിയാണ്.

 കൊല്ലം – തിരുവനന്തപുരം ജില്ലകളിലെ ജില്ലാ കോടതികളില്‍ അടക്കമുള്ള കോടതികളില്‍ ഹാജരാകാതെ ഒളിച്ചു മാറി നടന്നതിന് 35 ഓളം വാറണ്ടുകള്‍ നിലവിലുള്ളയാളാണ്. പോക്സോ കേസ്സുകളില്‍ പിടികൂടാനുള്ള പ്രതികളെ പിടികൂടാനായി തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ഓരോ പോലീസ് സ്റ്റേഷനുകളിലും പ്രത്യേകം നിര്‍ദ്ദേശം നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതി കഴിഞ്ഞ 3 വര്‍ഷമായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ തെക്കി ബസാറിലെ പ്ലാസ്റ്റിക് കമ്പനിയില്‍ വര്‍ക്കല പോലീസ് അന്വേഷിച്ചെത്തിയതോടെ അവിടെ നിന്നും മുങ്ങിയ പ്രതി കോട്ടയം ഏറ്റുമാനൂരിനടുത്ത് റബ്ബര്‍ എസ്റ്റേറ്റില്‍ ജോലി നോക്കിവരികയായിരുന്നു. അടുത്തിടെ പരിചയപ്പെട്ട അഞ്ചുതെങ്ങ് സ്വദേശിനിയോടൊപ്പം കഴിഞ്ഞു വന്നിരുന്ന പ്രതിയെ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.അശോകന്‍ ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡി വൈ എസ് പി കെ.എ വിദ്യാധരന്റെ നേതൃത്വത്തില്‍ വര്‍ക്കല ഇന്‍സ്പെക്ടര്‍ ജി.ഗോപകുമാര്‍, എസ്.ഐ ശ്യാം.എം.ജി, എ.എസ്.ഐ ഷാബു, നവാസ്, എസ്.സി.പി.ഓ മാരായ ബിജു, ഷെമീര്‍, ഹരീഷ്, സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Readers Comment

Add a Comment