Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:52 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്കൂളിലെ മോഷണം തടയാൻ സ്ഥാപിച്ച ക്യാമറ മോഷ്ടിച്ച് കള്ളൻ കടന്നു. കോട്ടയത്താണ് സംഭവം. കോട്ടയം ജില്ലയിലെ പൊത്തൻപുറം സെൻ്റ് ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയോട് അനുബന്ധിച്ച ബ്ലോ​സം വാ​ലി സ്കൂ​ൾ ഓ​ഫ് എ​യ്ഞ്ച​ൽ​സിൽ സ്ഥാപിച്ച കാമറയാണ് കള്ളൻ മോഷ്ടിച്ചത്.

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഓഗസ്റ്റ് മാസത്തിൽ സ്കൂളിൽ മോഷണശ്രമം ഉണ്ടായതിനെത്തുടർന്നാണ് സ്കൂളിൽ ക്യാമറകൾ സ്ഥാപിച്ചത്. നാലു ക്യാമറകളാണ് ഉണ്ടായിരുന്നത്. മോഷണത്തിനെത്തിയ കള്ളൻ രണ്ട് ക്യാമറകൾ മുകളിലേക്കു തിരിച്ച് കാഴ്ച മറക്കുകയും മൂന്നാമതൊരെണ്ണം മോഷ്ടിച്ച് കടന്നുകളയുകയും ചെയ്തു.
പുറത്തുണ്ടായിരുന്ന നാലാമത്തെ ക്യാമറയിൽ മുഖം മൂടി ധരിച്ചെത്തിയ ഒരു ചെറുപ്പക്കാരൻ്റെ രൂപം പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യം സഹിതം സ്കൂൾ അധികൃതർ പൊലീസിൽ പരാതിപ്പെട്ടിരിക്കുകയാണ്. പഴയ മോഷണക്കേസിൽ അന്വേഷണം നടന്നു വരുന്നതിനിടെയാണ് വീ​ണ്ടും മോ​ഷ​ണം ന​ട​ന്ന​ത്.
ഓഗസ്റ്റിൽ സ്കൂളിൻ്റെ ഗേറ്റും താഴും കതകിൻ്റെ പൂട്ടുകളും തകർത്ത് അകത്തു കടന്നായിരുന്നു മോഷണം. മുറിയിലെ സാധനങ്ങൾ വാരിവലിച്ചിട്ട മോഷ്ടാവ് കുറച്ച് പണവും ലാപ്‌ടോപ്പും കവർന്നിരുന്നു. ഓഫീസിൻ്റെ പൂട്ടു തുറക്കാൻ മോഷ്ടാവ് ശ്രമം നടത്തിയെങ്കിലും അതിനു സാധിച്ചിരുന്നില്ല.

Readers Comment

Add a Comment