Breaking News
- ട്രംപിനെ തിരുത്തി ബൈഡൻ ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിൽ
- ബൈഡെന് ആശംസകളുമായി ലോക നേതാക്കൾ
- സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭയിൽ
Your Comment Added Successfully!

അത്താണി കൊലപാതകത്തിലെ മുഖ്യപ്രതികൾ തമിഴ്‌നാട്ടിലെന്ന് സൂചന. ബിനു, ലാൽകിച്ചു, ഗ്രിൻഡേഷ് എന്നിവർക്കായി തെരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്കാണ് കാറിൽ എത്തിയ മൂന്നംഗ സംഘം റോഡിൽ നിൽക്കുകയായിരുന്ന ബിനോയിയെ വളഞ്ഞിട്ട് വെട്ടിയത്. ആദ്യം വെട്ടിയ ആളെ ബിനോയ് തള്ളിതാഴെയിട്ടു. എന്നാൽ പിന്നാലെ മറ്റുരണ്ടുപേരെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ബിനോയിയെ തുരുതുരെ വെട്ടി മുഖം വികൃതമാക്കി. മരിച്ചെന്നു ഉറപ്പിച്ചശേഷമാണ് ഇവർ കാറിൽകയറി രക്ഷപ്പെട്ടത്.സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ റൂറൽ എസ്.പിയുടെ നിർദേശപ്രകാരം മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേർ പിടിയിലായത്. പിടിയിലായവരിൽ ഒരാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിനുശേഷമേ ബാക്കി നാലുപേരുടെയും പങ്കിനെക്കുറിച്ച് വ്യക്തതയുണ്ടാകൂ. കൊല്ലപ്പെട്ട തുരുത്തിശേരി വല്ലത്തുകാരൻ വീട്ടിൽ ബിനോയ് ഏറെക്കാലം അത്താണി ബോയ്‌സ് എന്ന ഗുണ്ടാ സംഘത്തിന്റെ തലവനായിരുന്നു. ഇയാളോടുള്ള കുടിപ്പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
അത്താണി ബോയ്‌സിലെ തന്നെ ബിനു, ലാൽ കിച്ചു , ഗ്രിൻഡേഷ് എന്നിവരെയാണ് ഇപ്പോൾ പൊലീസ് തിരയുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിനുവിന് ഗുണ്ടാ നിയമപ്രകാരം എറണാകുളം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഒരാഴ്ച മുൻപ് ജില്ലയിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ബിനു എത്തിയതറിഞ്ഞ് പൊലീസ് വളഞ്ഞെങ്കിലും ഇയാൾ രക്ഷപെട്ടു. ഇതിന് പിന്നാലെയാണ് അത്താണിയിലെത്തി കൊല നടത്തിയത്.