Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:29 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ടെക്കിയായ യുവതി മദ്യലഹരിയിൽ വനിതാ എസ്.ഐയെ ആക്രമിച്ചു. പൊലീസ് സ്റ്റേഷനിൽ വച്ചാണ് യുവതി വനിതാ പൊലീസിനെ ആക്രമിച്ചത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. എന്നാൽ,​ സ്റ്റേഷനിലെത്തിയ യുവതി ഒരു വനിതാ പൊലീസിനെ അക്രമിക്കുകയായിരുന്നു. ഹൈദരാബാദിലെ ബഞ്ചാര ഹിൽസ് പ്രദേശത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം.

ഹൈദരാബാദിൽ ഒരു സോഫ്റ്റ് വെയർ കമ്പനിയിലെ ജീവനക്കാരിയാണെന്ന് പൊലീസ് പറയുന്നു. നാഗാലാൻഡ് സ്വദേശിനിയായ യുവതി ശനിയാഴ്ച ജോലിക്കുശേഷം സുഹൃത്തുമൊത്ത് മദ്യപിച്ചിരുന്നു. അതിനുശേഷം താമസസ്ഥലത്തേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് യുവതി റോഡിൽ ബഹളമുണ്ടാക്കിയത്. നടുറോഡിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഗതാഗതതടസം ഉണ്ടാകുകയും ട്രാഫിക് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയുമായിരുന്നു. ഇതോടെയാണ് പൊലീസ് സംഘമെത്തി യുവതിയെ സ്റ്റേഷനിലെത്തച്ചത്.

Readers Comment

Add a Comment