Breaking News
- സംസ്ഥാനത്ത് ഇന്ന് 5005 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
- സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷനുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള് പൂര്ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യദിനം 8062 ആരോഗ്യ പ്രവര്ത്തകരാണ് വാക്സിനേഷന് സ്വീകരിച്ചത്
Your Comment Added Successfully!

മയക്കുമരുന്ന് നൽകിയശേഷം ജൂനിയർ ആർട്ടിസ്റ്റ് തന്റെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി സീരിയൽ നടിയുടെ പരാതി. മുംബയിലുള്ള ഹിന്ദി സീരിയലുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും പ്രശസ്തയായ നടിയാണ് ജൂനിയർ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന നടനെതിരെ ആരോപണം ഉയർത്തിയത്.
ഹരിയാനയിലെ യമുനാനഗർ സ്വദേശിയാണ് ജൂനിയർ ആർട്ടിസ്റ്റായ നടൻ. കഹാനി ഖർ ഖർ കി, ദേശ് മേം നിക്ലാ ഹോഗാ ചന്ദ്, നാച്ച് ബല്ലിയേ എന്നീ ടെലിവിഷൻ പരിപാടികളിലൂടെ പ്രശസ്തയാണ് നടി. നിരവധി ടെലിവിഷൻ ഷോകളിലും ഇവർ പങ്കെടുത്തിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റും നടിയും തമ്മിൽ കഴിഞ്ഞ ഒക്ടോബറിലാണ് പരിചയപ്പെടുന്നത്.
തുടർന്ന് ഇവർ സുഹൃത്തുക്കളാകുകയായിരുന്നു. ടി.വി പരിപാടികളിലും മറ്റുമായി ഇവർ ഒന്നിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്. എന്നാൽ ഒരു പരിപാടിക്കിടെ ഇയാൾ തന്നെ ഹോട്ടൽ മുറിയിൽ വച്ച് മയക്കുമരുന്ന് നൽകി മയക്കികിടത്തിയെന്നും തുടർന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് നടി ഇപ്പോൾ ആരോപിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം പീഡനത്തെ തുടർന്ന് താൻ ഗർഭിണിയായെന്ന് നടി മനസിലാക്കി.തുടർന്ന് ഇവർ തന്നെ പീഡിപ്പിച്ചയാളോട് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അയാൾ അത് നിരാകരിക്കുകയായിരുന്നു. ജൂനിയർ ആർട്ടിസ്റ്റ് തന്നെ ഉപേക്ഷിച്ചതോടെയാണ് നടി യമുനാനഗർ പൊലീസ് സ്റ്റേഷനിൽ താൻ പീഡിപ്പിക്കപ്പെട്ടതായി പരാതി നൽകിയത്.
എല്ലാ വിവരങ്ങളും അറിയാമായിരുന്നിട്ടും ജൂനിയർ ആർട്ടിസ്റ്റിന്റെ കുടുംബം അയാളെ പിന്തുണച്ചുകൊണ്ട് തന്നെ അവഗണിക്കുകയാണെന്നും ടെലിവിഷൻ നടി പറയുന്നു. ഒളിവിൽ പോയ ജൂനിയർ ആർട്ടിസ്റ്റിനായി തിരച്ചിൽ നടത്തുകയാണ് പൊലീസ് ഇപ്പോൾ.