Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:26 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

49 കാരിയായി വിദേശ വനിതയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡെൽഹിയിലെ പഹർഗഞ്ജിലെ ഹോട്ടൽ മുറിയിലാണ് ന്യൂസിലാൻഡ് സ്വദേശിനിയായ ത്വിയാലി പോളി ആനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.പൊലീസ് റിപ്പോർട്ട് പ്രകാരം ഹൈപ്പർടെൻഷൻ രോഗിയാണ് ആനി. ഭാരതീയ ആചാര പ്രകാരം ഇന്ത്യയിൽവച്ച് വിവാഹിതയാകാൻ ഓസ്‌ട്രേലിയൻ പൗരനായ കാമുകനൊപ്പം എത്തിയതാണ് ആനി. എന്നാൽ ശനിയാഴ്ച രാവിലെ ആനിയെ റൂമിൽ ബോധരഹിതയായി കാണുകയായിരുന്നു. ഉടൻ തന്നെ കാമുകൻ ഹോട്ടൽ അധികൃതരെ അറിയിക്കുകയും തൊട്ടടുത്തുള്ള ആശുപത്രിയിൽ ആനിയെ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും ആനി മരിച്ചിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

Readers Comment

Add a Comment