Breaking News
- ട്രംപിനെ തിരുത്തി ബൈഡൻ ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിൽ
- ബൈഡെന്‍ ആശംസകളുമായി ലോക നേതാക്കൾ
- സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭയിൽ
Your Comment Added Successfully!

മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ആസ്ഥാനമായ ബെംഗളൂര്, ഡല്‍ഹി ഓഫീസുകളില്‍ സിബിഐ റെയ്ഡ്. വിദേശ ധന സഹായം സ്വീകരിച്ചതിലുള്‍പ്പടെ നിയമലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് റെയ്ഡ്. അതെ സമയം രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ തുറന്നുകാട്ടിയതിന് കേന്ദ്ര സര്‍ക്കാര്‍ പകവീട്ടുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളിലായി രാജ്യത്തെ ഏതെങ്കിലുമൊരു മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് തുറന്നെതിര്‍ക്കുന്ന സമയങ്ങളിലെല്ലാം ഇത്തരത്തില്‍ പേടിപ്പിച്ച് നിര്‍ത്തുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ആംനസ്റ്റി ഇന്ത്യ പറയുന്നു.
വിദേശപണ നിക്ഷേപ മാനദണ്ഡങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് സിബിഐ നല്കുന്ന വിശദീകരണം. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ ഒരു ഫ്ലോട്ടിംഗ് വാണിജ്യ സ്ഥാപനം ആരംഭിച്ചതായും ഇതിലൂടെ 36 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചതായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഗ്രീന്‍പീസിന്റെ ഓഫീസിലും സമാനമായ രീതിയില്‍ എന്‍ഫോയ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് നടന്നിരുന്നു.