Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:23 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസില്‍ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ പോലീസ് നിയമനത്തിലുള്ള റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത് അന്വേഷിക്കുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ തന്നെ പരീക്ഷയെഴുതാന്‍ അനധികൃത സൗകര്യം ഒരുക്കി കൊടുക്കെന്ന ആക്ഷേപത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. പിഎസ് സിയില്‍ നിന്ന് വിവരം ശേഖരിക്കും.

കണ്ണൂര്‍ ആസ്ഥാനമായ കെ എ പി 5 ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനായി ഒന്നാം തീയതി പുറത്തിറക്കിയ റാങ്ക് പട്ടിക ശ്രദ്ധേയമാണ്. ഒന്നാം റാങ്ക് ആര്‍ ശിവരഞ്ജിന്, അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയാണിത്. 28ാം റാങ്ക് എ എന്‍ നസീമിനാണ്. കേസിലെ രണ്ടാം പ്രതി. പട്ടികയിലെ രണ്ടാം റാങ്കുകാരന്‍ പ്രണവും എസ്എഫ്‌ഐ യൂണിറ്റംഗമാണ്.

രാഷ്ട്രീയ സ്വാധീനത്തിലാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ പരീക്ഷയെഴുതാന്‍ അവസരം കിട്ടിയതെന്നും കോപ്പിയടിച്ചാണ് പതിനായിരങ്ങള്‍ പങ്കെടുത്ത പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയതെന്നുമാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് ഇവരുടെ ഹാള്‍ ടിക്കറ്റ് അടക്കം പരിശോധിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം തീരുമാനിച്ചത്. നിയമനത്തിന് മുമ്പ് ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം ആഭ്യന്തര വകുപ്പിനെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Readers Comment

Add a Comment