Breaking News
- സംസ്ഥാനത്ത് ഇന്ന് 5005 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
- സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷനുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷന് സ്വീകരിച്ചത്
Your Comment Added Successfully!

കോഴിക്കോട് മുക്കത്ത് വെട്ടിമാറ്റിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയ കേസിൽ അന്വേഷണ സംഘം തലയോട്ടി ഉപയോഗിച്ച് രേഖാ ചിത്രം തയ്യാറാക്കി. കൈയും കാലും തലയും വെട്ടിമാറ്റിയ നിലയിൽ പുരുഷ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
മൃതദേഹത്തിന്റെ 4 ഭാഗങ്ങൾ പലഭാഗത്ത് നിന്നായിരുന്നു കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിൽ 4 ശരീരഭാഗങ്ങളും ഒരാളുടേത് എന്ന് തിരിച്ചറിഞ്ഞിരുന്നു. 2017 ജൂലൈ 6 നായിരുന്നു നാടിനെ നടുക്കിയ സംഭവം. ആദ്യം റോഡരികിൽ ഉപേക്ഷിച്ച ചാക്കുകെട്ടിൽ നിന്നും തലയും കാലും കൈയും ഇല്ലാത്ത ഒരു ഭാഗം കണ്ടെത്തുകയുമായിരുന്നു. പിന്നീട് ചാലിയം കടപ്പുറത്ത് നിന്ന് ഒരു കൈയുടെ ഭാഗം കിട്ടുന്നത്. അത് ഡിഎൻഎ ടെസ്റ്റിലൂടെ രണ്ടും ഒരു ശരീരഭാഗം തന്നെയെന്ന് ഉറപ്പുവരുത്തി. രേഖാ ചിത്രം തയ്യാറാക്കിയതോടെ അന്വേഷണസംഘത്തിന് കൂടുതൽ തെളിവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.