Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:26 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒറ്റപ്പാലം ചുനങ്ങാട് എസ്.ഡി. വി. എം  എൽ.പി സ്കൂളിലെ പ്രധാനാധ്യാപകൻ അധ്യാപികയെ അസഭ്യം വിളിച്ച സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.   മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. പാലക്കാട്  ജില്ലാ പോലീസ് സൂപ്രണ്ടിനോട് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് കമ്മീഷന് അയച്ചു തരാൻ ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി  ശിവജി അറിയിച്ചു. 
വളരെ മോശമായ രീതിയിലുള്ള അസഭ്യം വിളി കേട്ട് അധ്യാപിക ബോധം കെട്ടുവീണു.ഇതിനെത്തുടർന്ന്  അധ്യാപികയെ സ്വകാര്യ  ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രധാനാധ്യാപകൻ ഒറ്റപ്പാലം ചിനങ്ങാട് പടിപ്പുരയ്ക്കൽ ഉദുമാൻകുട്ടിയെ  ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

Readers Comment

Add a Comment