Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:26 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


കോഴിക്കോട് കൊടുവള്ളിയിൽ മൂന്നംഗ സംഘം തോക്കു ചൂണ്ടി ജ്വല്ലറി കവർന്നു സ്വർണവുമായി ഓടി രക്ഷപെട്ടു. ഒരാളെ ജീവനക്കാർ കീഴടക്കി.
ഇയാൾ ബോധരഹിതനായതിനെ തുടർന്ന് ഓമശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോധം തെളിയാത്തതിനാൽ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല.  രണ്ടുപേരാണ് സ്വർണവുമായി ഓടി രക്ഷപെട്ടത്. ഇവര്‍ക്കായി പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഷാഹി ഗോൾഡ് ജ്വല്ലറിയിൽ രാത്രി ഏഴരയോടെയായിരുന്നു സംഭവം. 12 പവൻ സ്വർണം നഷ്ടമായെന്നാണ് ജ്വല്ലറി ഉടമയുടെ മൊഴി . ഇതരസംസ്ഥാനക്കാരാണ് കവർച്ച്ക്കു പിന്നിലെന്നാണ് നിഗമനം.
ജ്വല്ലറി അടയ്ക്കാനായി സ്റ്റോക്ക് എടുക്കുന്ന സമയത്താണ് അക്രമികൾ പ്രവേശിച്ചത്. തോക്ക് ചൂണ്ടി ജീവനക്കാരെ വിറപ്പിച്ച ശേഷം വളകൾ ഇരിക്കുന്ന പെട്ടി ഉൾപ്പെടെ കയ്യിലാക്കുകയായിരുന്നു. രണ്ടു പേർ ഇതുമായി ജ്വല്ലറിക്കു പുറത്തേക്കിറങ്ങി ഓടി രക്ഷപെട്ടു. ഒരാളെ ജീവനക്കാർ കീഴ്പ്പെടുത്തുകയായിരുന്നു. കൊടുവള്ളി പോലീസ് എത്തി ഇയാളെ ആശുപത്രിയിലേക്കു കൊണ്ടു പോയി.

Readers Comment

Add a Comment