Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:28 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

'നീയൊക്കെ മനുഷ്യരെ കൊല്ലുന്ന പേന മാര്‍ക്കറ്റില്‍ ഇറക്കും അല്ലെ…, നെഞ്ചിനകത്ത് എസ്എഫ്‌ഐ ഉണ്ടൊന്നു അറിയാന്‍ ഒന്നു കുത്തി നോക്കിയത് ഇത്ര വലിയ തെറ്റാണോ…’-തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ ഹീറോ പേന കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന കമന്റുകളില്‍ ചിലതാണ് ഇവ.
യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐയുടേതെന്ന പേരില്‍ ഒരു വ്യാജ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന ട്രോള്‍ പോസ്റ്റിനെ തുടര്‍ന്ന് ഹീറോ പേന കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കമന്റുകള്‍ പ്രവഹിക്കുകയാണ്.
ഒരു വിദ്യാര്‍ത്ഥി തന്റെ കയ്യില്‍ കരുതിയ ഹീറോ പേന ഉപയോഗിച്ച് സ്വയം ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നായിരുന്നു ട്രോള്‍ പോസ്റ്റ്. ഈ പോസ്റ്റ് വ്യാപകമായി പ്രചരിക്കുകയും വിമര്‍ശനങ്ങള്‍ തുടരെ തുടരെ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ ഈ ഫെയ്‌സ്ബുക്ക് പേജ് തങ്ങളുടേതല്ല എന്ന വിശദീകരണവുമായി എസ്എഫ്‌ഐ രംഗത്തുവന്നിരുന്നു.
ട്രോള്‍ പോസ്റ്റ് വന്നതിന് പിന്നാലെ ഈ പേന ഞങ്ങള്‍ ബഹിഷ്‌കരിക്കുന്നു എന്ന മട്ടിലുളള ട്രോള്‍ കമന്റുകള്‍ ഹീറോ പേനയുമായി ബന്ധപ്പെട്ട പേജുകളില്‍ വന്നു തുടങ്ങി. സഹികെട്ട പെന്‍ഹീറോ ഡോട്ട് കോം എന്ന കമ്പനി ഒടുവില്‍ കമന്റുകള്‍ നീക്കം ചെയ്തു. ഒപ്പം ഇതുമായി തങ്ങള്‍ക്ക്  ബന്ധമില്ലെന്ന് കമന്റിന് താഴെ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട

Readers Comment

Add a Comment