Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:45 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മദ്രാസ് ഐ.ഐ.ടി ഹോസ്റ്റൽ മുറിയിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിനായ ഫാത്തിമ ലത്തീഫിനെ(19)യാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ആത്മഹത്യ കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ഇന്റർഗ്രേറ്റഡ് എം.എ വിദ്യാർത്ഥിനിയായ കൊല്ലം സ്വദേശിയായ ഫാത്തിമയാണ് മരിച്ചത്. ഫാത്തിമ ആദ്യമായിട്ടാണ് കുടുംബത്തിൽ നിന്ന് മാറി ഹോസ്റ്റലിൽ നിൽക്കുന്നത്. വീട്ടിൽ നിന്ന് മാറി നിൽക്കുന്ന സങ്കടവും പരീക്ഷകളിലെ കുറഞ്ഞ മാർക്കുമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന. ഐ.ഐ.ടി മദ്രാസ് മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തിന് അനുശോചനം അറിയിച്ചു. 2018 ഡിസംബർ മുതൽ മദ്രാസ് ഐ.ഐ.ടിയിൽ നിന്നുണ്ടാകുന്ന അഞ്ചാമത്തെ ആത്മഹത്യ കേസാണിത്. സെപ്തംബർ 22 ന് പാലക്കാട് സ്വദേശിയായ ഓഷ്യൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ എസ്. ഷഹൽ കോർമാത്ത് ആത്മഹത്യ ചെയ്തിരുന്നു.

Readers Comment

Add a Comment