Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാതോലിക്ക സഭയിലെ ജലന്ധർ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ വിചാരണ ആരംഭിക്കാനിരിക്കെ സഭയിലെ മറ്റൊരു ബിഷോപിനു കൂടി പീഡന അഴിമതി ആരോപണം .മൈസൂരുവിലെ ബിഷപ്പ് കെ എ വില്യംനെതിരെയാണ് സാമ്പത്തിക തട്ടിപ്പും സ്വഭാവ ദൂഷ്യവും ഉന്നയിച്ചു 37  ഇടവക വികാരിമാരും വിശ്വാസികളും രംഗത്ത് എത്തിയത് .ആരോപണങ്ങൾ ബിഷപ്പ് തള്ളി . രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ‌ നിയമനത്തിന് കോഴ വാങ്ങിയെന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ്  മുബൈ ആസ്ഥാനമായ അസ്സോസിസ്യഷൻ ഓഫ് കൺസേൺഡ് കാത്തലിക്സ് എന്ന സംഘടന ഉയർത്തിയത് .ബിഷപ്പിനെ മാറ്റണമെന്നാവശ്യപ്പെട്ട് സംഘടന ഫ്രാൻസിസ് മാർപാപ്പയ്ക്ക് കത്തയച്ചു .ഇതോടൊപ്പം ബെംഗളൂരു ആർച്ച് ബിഷപ്പ് ഡോ.പീറ്റർ മച്ചാഡോയ്ക്കും പരാതി നൽകി . ബിഷപ്പ് വിവാഹിതനാണെന്നും കുട്ടികൾ ഉണ്ടെന്നും മറ്റു സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും പരാതിയിൽ പറയുന്നു .തട്ടിക്കൊണ്ടുപോകൽ , കൊലപാതകം , സാമ്പത്തിക തിരിമറി , തുടങ്ങിയ ആരോപണങ്ങളും ബിഷപ്പിനെതിരെയുണ്ട് . സംഭവത്തിൽ കഴിഞ്ഞ മാസം അഞ്ചിന് പോലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുത്തിട്ടില്ല .രണ്ടര വർഷത്തിനിടെ നാല് സ്ത്രീകളാണ്  ബിഷപ്പിനെതിരെ ഗുരുതരമായ പരാതി ഉന്നയിച്ചത് .ബിനാമി പേരിൽ സ്വത്തുവകകൾ, കാർ എന്നിവ ബിഷപ്പ് വാങ്ങിയെന്നും പരാതിയിൽ പറയുന്നു. സ്വന്തമായി വാങ്ങിയ ഒരു കാറിന്റെ ഉടമസ്ഥാവകാശം പിന്നീട് മറ്റൊരു യുവതിയുടെ പേരിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 

Readers Comment

Add a Comment