Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:51 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭാ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വാര്‍ത്താ ചാനല്‍ മാധ്യപമപ്രവര്‍ത്തകര്‍ക്കു നേരെ പൊലീസുകാരിയുടെ അക്രമവും അസഭ്യവര്‍ഷവും അഴിഞ്ഞാട്ടവും. പ്രകോപനമില്ലാതെ ചാനല്‍ ക്യാമറാമാന്റെ മുഖത്തടിച്ച വനിതാ കോണ്‍സ്റ്റബിള്‍ ക്യാമറ പിടിച്ചുവാങ്ങി തകര്‍ക്കുകയും മൈക്ക് നശിപ്പിക്കുകയും ചെയ്തു. അക്രമത്തിന്റെയും കാര്യമെന്തെന്നറിയാതെ മാധ്യമപ്രവര്‍ത്തകര്‍ അമ്പരന്നു നില്‍ക്കുമ്പോള്‍, പൊലീസുകാരിയെ സഹപ്രവര്‍ത്തകര്‍ എത്തി പിടിച്ചുമാറ്റി കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തായതോടെ തടിതപ്പാന്‍ പഴുതു തേടുകയാണ് പൊലീസ്.

തലസ്ഥാനത്ത്, ജയ്ഹിന്ദ് ടിവി ക്യാമറാമാന്‍ ബിബിന്‍ കുമാറിനാണ് പൊലീസുകാരിയുടെ കൈക്കരുത്തിനും ധിക്കാരത്തിനും ഇരയായത്. നിയമസഭാ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍ വാര്‍ത്താസംഘത്തിനു നേരെ, ചുവപ്പുകണ്ട കാളയെപ്പോലെ കാക്കിവേഷം ചീറിയടുക്കുന്നതും, 'നീ എടെടാ... എനിക്കാരെയും പേടിയില്ല' എന്നൊക്കെ വിളിച്ചുപറയുന്നതും, ക്യാമറ പിടിച്ചുവാങ്ങുന്നതുമൊക്കെ ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാര്യം അറിയാത്തതുകൊണ്ട്, 'എന്താ പറയുന്നത്... ' എന്ന് മാധ്യമസംഘത്തിലെ ഒരാള്‍ ആവര്‍ത്തിച്ച് ചോദിക്കുന്നതും കേള്‍ക്കാം. കലിയറടങ്ങാത്ത കാട്ടുപന്നി, കൃഷിസ്ഥലത്തു കയറി കണ്ണില്‍ക്കണ്ടതൊക്കെ തേറ്റകൊണ്ട് കുത്തുമലര്‍ത്തുന്നതു പോലെയായിരുന്നു കോണ്‍സ്റ്റബിള്‍ വനിതയുടെ പരാക്രമം.

കേരള പൊലീസിന്റെ ഉത്തരവാദിത്വബോധം, അച്ചടക്കം എന്നിവയെ വാഴ്ത്തി സംസ്ഥാന പൊലീസ് മേധാവി തന്നെ രചിച്ച ഇംഗ്‌ളീഷ് ഗാനം പൊലീസിന്റെ തീം സോംഗ് ആയി അംഗീകരിക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. 'വീ വര്‍ക്ക് വിത്തൗട്ട് പ്രിജുഡിസ്, വീ വര്‍ക്ക് വിത്തൗട്ട് മലീസ്' എന്നാണ് തുടക്കം. മുന്‍വിധികളില്ലാതെയും മുഖംനോക്കാതെയും ഞങ്ങള്‍ ജോലിചെയ്യുമെന്ന്! പൊലീസിന്റെ എല്ലാ പരിപാടികളിലും തീം സോംഗ് കേള്‍പ്പിച്ച്, സ്വന്തം കര്‍ത്തവ്യബോധത്തെക്കുറിച്ച് പൊലീസുകാരെ ഓര്‍മ്മിപ്പിക്കാനായിരുന്നു പൊലീസ് മേധാവിയുടെ പദ്ധതി. ഈ പൊലീസുകാരി ഡി.ജി.പിയുടെ പാട്ട് കേട്ടോ എന്തോ? പാട്ടു കേട്ടുള്ള കലിതുള്ളലാണോ എന്നും അറിഞ്ഞുകൂടാ.

ക്യാമറയും ക്യാമറാമാനെയും കണ്ടപ്പോള്‍ കലി തുടങ്ങിയ പെണ്‍വേഷം, കാര്യമന്വേഷിച്ച ഡ്രൈവറെയും വെറുതെ വിട്ടില്ല. അയാള്‍ക്കും കിട്ടി ഭേഷാ....! കൂട്ടുകാരികള്‍ വന്ന് പിടിച്ച് കൊണ്ടുപോകുന്നതു കണ്ടാല്‍ തോന്നും, ഇത് എവിടെനിന്നോ കയര്‍ പൊട്ടിച്ച് പുറത്തുചാടിയതാണെന്ന്. ഇതാണോ പൊലീസ് മേധാവി പറഞ്ഞ് ആ 'വീ ആര്‍ കേരള പൊലീസ്....'! സംഭവത്തില്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കാന്‍ തുടങ്ങുകയാണ് ആക്രമണത്തിന് ഇരയായ ബിബിന്‍ കുമാര്‍.

ഇനി മ്യൂസിയം പൊലീസ് ഈ 'മ്യൂസിയം പീസിനെ' എന്തു ചെയ്യുമെന്ന് കണ്ടറിയണം. സാക്ഷാല്‍ ഡി.ജി.പി തന്നെ ഇടപെട്ട്, ഇപ്പോള്‍ പുറത്തായ വീഡിയോ ദൃശ്യം പൊലീസിന്റെ എല്ലാ പരിപാടികളിലും പ്രദര്‍ശിപ്പിക്കണം. ഇംഗ്‌ളീഷ് വശമില്ലാഞ്ഞ്, പാട്ടിലെ പ്രിജുഡിസ്, മലീസ് എന്നൊക്കെ കേട്ട് പൊലീസുകാരി മറ്റെന്തോ തെറ്റിദ്ധരിച്ചതാണെങ്കിലോ? ഡി.ജി.പി പറഞ്ഞുകൊടുക്കണം: 'ഞാന്‍ ഉദ്ദേശിച്ചത് ഇതല്ല!'

Readers Comment

Add a Comment