Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരത്ത് തിരുമലയിൽ ലൈംഗികപീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനഞ്ചുകാരി മരിച്ചു. പെൺകുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ പിതൃസഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനവിവരം മറച്ചുവച്ചതിന് അമ്മയെ രണ്ടാംപ്രതിയാക്കി പൊലീസ് കേസെടുത്തു. ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശിയായ മുക്കിമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ പിതൃസഹോദരനായ പ്രതി വർഷങ്ങളായി പെൺകുട്ടിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. അന്യസംസഥാനക്കാരായ ഇവർ അടച്ചുറപ്പില്ലാത്ത ഒരു ടെൻറ്റിൽ ആണ് താമസിച്ചിരുന്നത് . എട്ടു വയസ്സുമുതൽ പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിൽ മനംനൊന്ത് പെൺകുട്ടി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ഇന്നലെ പുലർച്ചെയാണ് മരിച്ചത്.പ്രതിയെ പൂജപ്പുര പൊലീസ് പോക്സോ വകുപ്പു പ്രകാരമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
33.82°C








