Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊല്ലം ചടയമംഗലത്ത് യുവതിയെ നഗ്നയാക്കി പീഡിപ്പിക്കുകയും മന്ത്രവാദം നടത്തിയെന്നും പരാതി. ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ ഭർത്താവും ഭർതൃമാതാവും നഗ്നന പൂജയ്ക്ക് ഇരയാക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ആറ്റിങ്ങൽ സ്വദേശിയുടെ പരാതിയിൽ കൊല്ലം ചടയമംഗലം പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
ചടയമംഗലം സ്വദേശിയായ അബ്ദുൾ ജബ്ബാർ ആണ് ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിയെ നഗ്ന പൂജയ്ക്ക് ഇരയാക്കാൻ ശ്രമിച്ചതെന്നാണ് ആരോപണം. ഭർത്താവ് ഷാലു അമ്മ ചേർന്നാണ് യുവതിയെ അബ്ദുൾ ജബ്ബാറിന്റെ അടുത്ത് നഗ്ന പൂജയ്ക്ക് എത്തിച്ചത് എന്നാണ് യുവതിയുടെ ആരോപണം. വിവാഹത്തിന് ശേഷം തമിഴ്നാട്ടിൽ കൊണ്ടുപോവുകയും ജബ്ബാറിന്റെ അരികിലെത്തിച്ചു നഗ്നപൂജയ്ക്ക് നിർബന്ധിക്കുകയും ചെയ്തതായാണ് ആരോപണം.
അവിടെ മറ്റ് യുവതികളെയും നഗ്ന പൂജ നടത്തിയിരുന്നത് കാണാനിടയായെന്ന് യുവതി പറയുന്നു. അബ്ദുൾ ജബ്ബാറിനെതിരെ പരാതി സ്വീകരിക്കാൻ ആദ്യം പോലീസ് മടിച്ചതായും യുവതി ആരോപിക്കുന്നു. ഇലന്തൂർ നരബലിയെ തുടർന്നാണ് യുവതി ചടയമംഗലം പോലീസിൽ പരാതി നൽകുകയും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തത്. ആറ്റിങ്ങൽ പോലീസിലും യുവതി പരാതി നൽകിയിട്ടുണ്ട്.
2016ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ചടയമംഗലത്തെ ഭർതൃവീട്ടിൽ നഗ്നയാക്കി പീഡിപ്പിക്കുകയും ദുർമന്ത്രവാദത്തിനിരയാക്കിയെന്നുമാണ് പരാതിക്കാരിയുടെ മൊഴി. ഭർത്താവ്, ഭർതൃ മാതാവ്, ഭർത്താവിന്റെ സഹോദരി, ഇവരുടെ രണ്ട് സുഹൃത്തുക്കൾ തുടങ്ങിയവരാണ് യുവതിയെ നഗ്നപൂജയ്ക്ക് ഇരയാക്കിയത്. മന്ത്രവാദികളായ രണ്ടുപേർ സ്ഥിരമായി ഭർത്താവിന്റെ വീട്ടിൽ എത്തുന്നവരായിരുന്നു. ഇവരാണ് യുവതിയുടെ ദേഹത്ത് ബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കാനായി മന്ത്രവാദം നടത്തണമെന്നും ഭർത്താവിനോട് ആവശ്യപ്പെട്ടത്. പിന്നീട് ബാധ ഒഴിപ്പിക്കാനെന്ന പേരിൽ യുവതിയെ പല സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
പല സമയത്തും ഇവർ ശാരീരികമായി ഉപദ്രവിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. വീടിന് സമീപത്തുള്ള കെട്ടിടത്തിലേക്കാണ് യുവതിയെ നഗ്ന പൂജയ്ക്കായി കൊണ്ടുപോയത്. നിലമേൽ സിദ്ദീഖ് എന്നയാൾ തന്റെ ഉടുപ്പ് വലിച്ചു കീറി. ഇതൊക്കെ ഭർത്താവിനോടും പറഞ്ഞു. എന്നാൽ അതൊന്നും സാരമില്ല മന്ത്രവാദത്തിന്റെ ഭാഗമായാണിതൊക്കെ എന്നായിരുന്നു ഭർത്താവിന്റെ മറുപടി.
അതേസമയം ദുർമന്ത്രവാദത്തിനും മറ്റു അനാചരങ്ങൾക്കുമെതിരെ പൊലീസും വിവിധ സംഘടനങ്ങളും ഉണർന്നു പ്രവർത്തിക്കുന്ന ഘട്ടത്തിലാണ് പരാതിപ്പെടാൻ തനിക്ക് ധൈര്യമുണ്ടായതെന്നും യുവതി വ്യക്തമാക്കി.
23.42°C








