Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:17 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മന:പൂർവമുള്ള നരഹത്യക്കുറ്റം കോടതി ഒഴിവാക്കി. അതേസമയം, പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളി. വാഹനാപകട കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രതികൾ വിചാരണ നേരിടണം. കേസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി. നവംബർ 20 ന് മജിസ്ട്രേറ്റ് കോടതിയിൽ കേസ് പരിഗണിക്കും.

പ്രതികൾക്കെതിരെ ചുമത്തിയ പ്രധാന വകുപ്പായ ഐപിസി 304 ബി പ്രകാരമുള്ള മനഃപൂർവമുള്ള നരഹത്യ ഒഴിവാക്കിയതോടെ കേസിന്റെ വിചാരണ സെഷൻസ് കോടതിയിൽ നിന്ന് കീഴ്‌ക്കോടതിയായ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 1ലേക്ക് മാറ്റാൻ  കോടതി ഉത്തരവിടുകയായിരുന്നു.

അതേസമയം, പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ ഉൾപ്പടെയുള്ളവർ കേസിൽ പങ്കാളികളല്ലെന്നും അവരുടെ വിചാരണ ഒഴിവാക്കണമെന്നുമുള്ള അപേക്ഷ കോടതി തള്ളി. വഫക്കെതിരെ ചുമത്തിയിരുന്ന വകുപ്പുകളിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള വകുപ്പുകൾ മാത്രമേ നിലനിൽക്കൂ എന്നും കോടതി ചൂണ്ടിക്കാട്ടി.

Readers Comment

Add a Comment