Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:25 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരെ രാജ്യവ്യാപക റെയഡുമായി സി ബി ഐ. ഓപ്പറേഷൻ ചക്ര എന്ന പേരിൽ ചൊവ്വാഴ്ചയാണ് രാജ്യത്തെ 105 സ്ഥലങ്ങളിൽ സിബിഐയും സംസ്ഥാന പോലീസും ചേർന്ന് റെയ്ഡ് നടത്തിയത്. 87 ഇടങ്ങളിൽ സി.ബി.ഐയും 27 ഇടങ്ങളിൽ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ പോലീസും റെയ്ഡിന് നേതൃത്വം നൽകി. ആൻഡമാൻ നിക്കോബാറിലെ 4 സ്ഥലങ്ങളിലും, ഡൽഹിയിൽ 5, ചണ്ഡീഗഢിൽ 3, അസം, കർണാടക, പഞ്ചാബ് എന്നിവിടങ്ങളിലെ രണ്ട് വീതം സ്ഥലങ്ങളിലും പോലീസ് റെയ്ഡിന് നേതൃത്വം നൽകി.

സമീപകാലത്ത് നടന്ന ഏറ്റവും വലിയ റെയ്ഡുകളിൽ ഒന്നാണിത്. ഇന്റർപോൾ, എഫ്ബിഐ, റോയൽ കനേഡിയൻ മൗണ്ടൻ പോലീസ്, ഓസ്‌ട്രേലിയൻ ഫെഡറൽ ഏജൻസി എന്നിവയിൽ നിന്ന് സൈബർ കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഇൻപുട്ടുകൾ സിബിഐക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Readers Comment

Add a Comment