Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:32 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അക്രമകാരികളായ നായകളെ കൊല്ലാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയെ സമീപിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോര്‍പറേഷനും സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാറും കോടതിയിലെത്തിയത്. തെരുവുനായ്ക്കളുടെ ആക്രമണം സംസ്ഥാനത്ത് രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടിയ സര്‍ക്കാര്‍ അപകടകാരികളായ നായകളെ കുത്തിവെച്ച് കൊല്ലാന്‍ അനുവദിക്കണമെന്നാണ് ഹർജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എബിസി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീയെ കൂടി ഉള്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

നിലവിലെ നിയമം അനുസരിച്ച് സംസ്ഥാനത്തെ തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ വേണ്ട നടപടികളെടുക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. പേവിഷബാധയേറ്റുള്ള മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം കൂടി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടു.

 

Readers Comment

Add a Comment