Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:18 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽപ്പെടുത്തിയ യൂ ട്യൂബർ ദമ്പതികൾ ഉൾപ്പെടെ ആറംഗ സംഘം  പാലക്കാട് പൊലീസിൻ്റെ പിടിയാലായി. കൊല്ലം സ്വദേശിയും എറണാകുളം കാക്കനാട്ട് താമസക്കാരിയുമായ ദേവു (24), ഭർത്താവ് കണ്ണൂർ സ്വദേശിയായ ഗോകുൽദീപ് (29), കോട്ടയം പാലാസ്വദേശി ശരത് (24), തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ചരാവിലെ കാലടിയിലെ ലോഡ്ജിൽനിന്നാണ് ആറുപേരെയും പാലക്കാട് സൗത്ത് പോലീസ് അറസ്റ്റുചെയ്തത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായി നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇതിൽ ശരത്താണ് മുഖ്യസൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ മോഷണം അടക്കം പത്തിലേറെ കേസുകൾ നിലവിലുണ്ട്.


28-നാണ് കേസിനാസ്പദമായ സംഭവം. ശരത്താണ് സാമൂഹികമാധ്യമം വഴി രണ്ടാഴ്ചമുമ്പ് പരാതിക്കാരനെ പരിചയപ്പെട്ടത്. സ്ത്രീയുടെ വ്യാജ പ്രൊഫൈൽ തയ്യാറാക്കി ശരത് പരാതിക്കാരനുമായി അടുപ്പമുണ്ടാക്കി. സാമൂഹികമാധ്യമം വഴി സന്ദേശങ്ങളയയ്ക്കുകയും മറുപടി അയയ്ക്കുന്നവരെ കെണിയിൽപ്പെടുത്തുകയുമാണ് രീതിയെന്ന് സൗത്ത് പോലീസ് പറഞ്ഞു. പാലക്കാട് സ്വദേശിയാണെന്നും ഭർത്താവ് വിദേശത്താണെന്നും വീട്ടിൽ അമ്മ മാത്രമേയുള്ളൂ എന്നുമാണ് പരാതിക്കാരനോട് പറഞ്ഞിരുന്നത്. പിന്നീട് ഫോൺ ചെയ്തു തുടങ്ങിയപ്പോഴാണ് ദേവുവിന്റെയും ഭർത്താവ് ഗോകുൽ ദീപിന്റെയും സഹായംതേടിയത്. ഇരുവരും സാമൂഹികമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ദമ്പതിമാരാണ്.

ദേവു പരാതിക്കാരനുമായി ഫോണിൽ സംസാരിച്ച്, പാലക്കാട് യാക്കരയിലെ വീട്ടിലെത്തിയാൽ തമ്മിൽ കാണാമെന്നറിയിച്ചു. അമ്മ അസുഖബാധിതയായി ആശുപത്രിയിലാണെന്നാണ് പറഞ്ഞിരുന്നത്. ആദ്യം ഒലവക്കോട്ടുവെച്ച് പരാതിക്കാരനെ കാണുകയും പീന്നീട് വീട്ടിലേക്ക് ക്ഷണിക്കുകയുമായിരുന്നു.


പരാതിക്കാരൻ യാക്കരയിലെ വീട്ടിലെത്തിയപ്പോൾ ശരത്തും മറ്റുള്ളവരും സദാചാരഗുണ്ടകളെന്നമട്ടിൽ വീട്ടിലെത്തുകയും ദേവുവിനെ മർദിക്കുന്നതായി അഭിനയിക്കുകയുംചെയ്തു. പരാതിക്കാരന്റെ കൈയിലുണ്ടായിരുന്ന നാലുപവൻ മാല, മൊബൈൽ ഫോൺ, ആയിരംരൂപ, എ.ടി.എം. കാർഡ്, കാർ എന്നിവ തട്ടിയെടുത്തു. അക്കൗണ്ടിൽനിന്ന് പണമയയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പരാതിക്കാരനെ കൈയും കാലുംകെട്ടി വായിൽ തുണിതിരുകി കാറിൽക്കയറ്റി കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ, കൊടുങ്ങല്ലൂരെത്തുന്നതിനുമുമ്പ് മൂത്രമൊഴിക്കണമെന്നു പറഞ്ഞ് കാറിൽനിന്ന് പുറത്തിറങ്ങിയ പരാതിക്കാരൻ ഓടിരക്ഷപ്പെടുകയായിരുന്നു.

പിന്നീട് പരാതിക്കാരന്റെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടപ്പോൾ പോലീസിൽ പരാതിനൽകി. ശരത്തും കൂട്ടരും അയച്ച മൊബൈൽ ഫോൺ സന്ദേശങ്ങൾ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് ആറുപേരും പിടിയിലായത്. തട്ടിപ്പ് നടത്തുന്നതിനായി ഓൺലൈൻ ദല്ലാൾവഴിയാണ് യാക്കരയിലെ വീട് തിരഞ്ഞെടുത്തത്. ഒരുദിവസത്തെ ആവശ്യത്തിനായി 30,000 രൂപ അഡ്വാൻസ് നൽകി 11 മാസത്തേക്ക് കരാറെഴുതിയാണ് വീട് വാടകക്കെടുത്തതെന്ന് പോലീസ് പറഞ്ഞു.

Readers Comment

Add a Comment