Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:52 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലഹരി, പെൺ വാണിഭ കേസുകളിൽ പലതവണ പിടിയിലായിട്ടുള്ള വ്യക്തിയാണ് സിനിമ-സീരിയൽ താരമായ അശ്വതി ബാബു. ലഹരി ഉപയോഗിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ച താരത്തേയും സുഹൃത്തിനേയും അടുത്തിടെ എറണാകുളത്ത് വെച്ച് പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ജീവിതത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരം.

അപ്പനും ചേട്ടനുമായി വന്നവർ വരെ തന്നെ ഉപയോഗിച്ചെന്നും ഇനിയും ഇങ്ങനെ ജീവിക്കാനാവില്ലെന്നും കല്യാണം കഴിച്ച് കുടുംബത്തോടൊപ്പം ജീവിക്കാനാണ് ആഗ്രഹവുമെന്നാണ് താരം ഇപ്പോൾ വ്യക്തമാക്കുന്നത്.

16-ാം വയസ്സിൽ പ്രണയിച്ച ആൾക്കൊപ്പം വീട്ടുകാരെ ഉപേക്ഷിച്ചാണ് താൻ കൊച്ചിയിൽ എത്തുന്നതെന്നാണ് താരം തന്നെ വ്യക്തമാക്കുന്നത്. എന്നാൽ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് കൂടെ കൂട്ടിയ ആൾ ലഹരിക്ക് അടിമയാക്കി മറ്റുള്ളവർക്ക് കൈമാറി പണമുണ്ടാക്കുകയായിരുന്നു. ചെറിയ പ്രായത്തിൽ കൊച്ചിയിലെത്തിയപ്പോൾ ഒരു നേരത്തെ ഭക്ഷണവും വസ്ത്രവും ഉറങ്ങാൻ സ്ഥലവും മതിയായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.

അയൽവാസികളും സുഹൃത്തുക്കളുമായ രണ്ട് പേർക്കെതിരെ വലിയ ആരോപണവും താരം ഉയർത്തുന്നുണ്ട്. ഇരുവരും തന്നെ മാറിമാറി കൂട്ടിക്കൊണ്ടുപോയി പലർക്കും കാഴ്ചവെച്ചു. ഇതിലൂടെ വലിയ പണം സ്വന്തമാക്കിയ ഇവർ ബിസിനസ് കെട്ടിപ്പടുക്കുകയും ചെയ്തു. ഒടുവിൽ വിവാഹം കഴിക്കാനുള്ള ആവശ്യം ശക്തമാക്കിയപ്പോൾ പാതിവഴിയിൽ ഉപേക്ഷിച്ച് കൂടേക്കൂട്ടിയ ആൾ പോവുകയും ചെയ്തു.

എന്നാൽ ഇവരിൽ നിന്നും രക്ഷപ്പെടാൻ അനുവദിക്കാൻ കഴിയാത്ത വിധത്തിൽ വിടാതെ പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നു. ലഹരി ഉപയോഗിക്കുന്ന ആളായിരുന്നില്ല ഞാൻ. എന്റെ ജീവിതം എല്ലാവരും കൂടെ തകർത്തതാണ്. എന്നെ അവർ ദുരുപയോഗം ചെയ്തു. അറിയുന്നവർക്ക് ഇതിനെക്കുറിച്ച് എല്ലാം അറിയാം. പണവും പവറും ഉപയോഗിച്ച് നമ്മളെ മോശക്കാരിയാക്കും. അതു ചെയ്യിക്കുന്നവർ ശരിയാണ്. അവർ കാറിൽ നടക്കും, ട്രാവൽസ് മുതലാളിയാകുമെന്നും താരം പറയുന്നു.

എന്റെ കയ്യിൽ വരുന്ന പണമെല്ലാം കൂടെയുണ്ടായിരുന്നു രണ്ടുപേർക്കുമായി നൽകുകയായിരുന്നു. എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളൊക്കെ വീട്ടുകാർ അറിയുന്നത് വർഷങ്ങൾ കഴിഞ്ഞായിരുന്നു. ലോറി ഡ്രൈവറായിരുന്ന അയാൾ ഇത്രയേറെ സമ്പാദ്യങ്ങൾ ഉണ്ടാക്കിയത് തന്നെ ഉപയോഗിച്ചാണ്. ഞാൻ നല്ല രീതിയിൽ ജീവിക്കാൻ വേണ്ടി ഒരു അമേരിക്കക്കാരൻ നൽകിയ വലിയ പണം ഇയാൾക്ക് നൽകി.

ഭർത്താവിനെപ്പോലെ കൂടെ താമസിക്കുന്ന ഇയാൾക്ക് പാർട്നർഷിപ് എന്ന നിലയിലാണ് ആ പണം നൽകിയത്. അതിനു തെളിവുണ്ട്. എന്നാൽ അയാൾ പിന്നീട് എന്നെ ഒഴിവാക്കി. എന്നെ വേണ്ട, പണം മതി എന്ന നിലയിലായി. എറണാകുളം സൗത്തിലുള്ള ആ സ്ഥാപനം അമേരിക്കക്കാരൻ എനിക്ക് തന്നെ പണം കൊണ്ട് ഉണ്ടാക്കിക്കൊടുത്തതാണ്. എന്റെ പേരിലല്ല അത്. ഒന്നരക്കോടി വരുന്ന സാധനങ്ങളുണ്ട്. അതു തന്ന് എന്നെ അവർക്ക് ഒഴിവാക്കാം. എന്നാൽ അതിന് അവർ തയ്യാറാവുന്നില്ലെന്നും അശ്വതി പറയുന്നു.

Readers Comment

Add a Comment