Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പത്തനംതിട്ടയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗിക അതിക്രമം നടത്തിയ പൂജാരി അറസ്റ്റില്‍. ആലപ്പുഴ അരൂക്കുറ്റി പുഴുങ്ങത്ര വീട്ടില്‍ സുരേഷ് ഭട്ടതിരി എന്നു വിളിക്കുന്ന നാല്പതുകാരനായ സുരേഷ് ബാബുവിനെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പത്തനംതിട്ടയിലെ ഒരു ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ജോലി നോക്കുകയായിരുന്നു.
ക്ഷേത്രത്തിനുസമീപത്തുതന്നെയാണ് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്നതു. മേൽശാന്തി പണിക്കു പുറമെ ഇയാള്‍ പ്രശ്‌നംവെയ്പും പൂജകളും നടത്തിയിരുന്നു.മകള്‍ക്ക് പഠനത്തില്‍ താത്പര്യമില്ലെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഇയാളെ സമീപിച്ചു. പരിഹാരമായി ചരട് ജപിച്ച് കെട്ടിയാല്‍മതിയെന്ന് പറഞ്ഞ ഇയാള്‍ പൂജിക്കാൻ കൊണ്ടുവന്ന തകിട് തിരികെ വാങ്ങുന്നതിന് വേണ്ടി വീട്ടിൽ വന്ന സ്ത്രീയെ പുറത്തിരുത്തിയ ശേഷം, മകളെ അടുത്ത മുറിയിലേക്ക് കൊണ്ടുപോയി ചരട് കെട്ടി കൊടുക്കാനുള്ള ഉള്ള ഭാവേന ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
കുട്ടിയുടെ മൊഴിപ്രകാരം ബുധനാഴ്ച രാത്രി കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് വീടിന് സമീപത്തുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എട്ടാം ക്ലാസുവരെ മാത്രമാനണ് ഇയാളുടെ വിദ്യാഭ്യാസം. അതിനു ശേഷം ഇയാള്‍ പല ക്ഷേത്രങ്ങളിലും ശാന്തിമാരുടെ സഹായിയായി കൂടുകയായിരുന്നു. പിന്നീട് ജ്യോതിഷം പഠിക്കുകയും കേരളത്തിലെ പല പ്രധാന ക്ഷേത്രങ്ങളിലും ശാന്തിയായി ജോലി നോക്കുകയും ചെയ്തിരുന്നു. ഡിവൈ.എസ്.പി. നന്ദകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണ്‍, എസ്.ഐ.മാരായ രതീഷ്, ഷൈജു, എസ്.സി.പി.ഒ.മാരായ അനുരാജ്, സുനില്‍രാജ്, വിമല്‍, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
കഴിഞ്ഞ ഒരാഴ്ചയിൽ തന്നെ മറ്റു രണ്ടു മത വിഭാഗത്തിൽ പെട്ട ആളുകൾ കുട്ടികളെ പീഡനത്തിന് ഇരയാക്കിയ വാർത്ത നമ്മൾ കേട്ടതാണ്. മതപഠനത്തിനെത്തിയ 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവിൽ പോയ പള്ളി ഇമാംആയ ബഷീർ സഖാഫി.ഏപ്രിൽ പതിനെട്ടിനു പതിനാലുകാരനെ ബഷീർ താമസ സ്ഥലത്ത് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. പള്ളിയിലെ മുൻ ഇമാമും മദ്രസ അധ്യാപകനുമായ കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ അന്പത്തിരണ്ടുകാരനായ ബഷീര്‍ സഖാഫി ആണ് പരാതിയെ തുടർന്ന് അറസ്റ്റിലായത്. പീഡന വിവരം കുട്ടി വീട്ടിൽ അറിയിക്കുകയും തുടർന്ന് മെയ് രണ്ടിനു പൊലീസ് കേസെടുക്കുകയും ചെയ്തു . പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ വൈദികൻ അറസ്റ്റിലായതും ഈ കഴിഞ്ഞ ദിവസങ്ങളിലായിരുന്നു. പറവൂർ ചേന്ദമംഗലം പാലതുരുത്തിൽ അറുപത്തിമൂന്നുകാരനായ ജോസഫ് കൊടിയനെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. എടമ്പാടം പള്ളിയിലെ വൈദീകനാണ്. ഈ വൈദികന് കഴിക്കാൻ ആഹാരം കൊണ്ട് വന്ന പതിമൂന്നു കാരനായ ആൺകുട്ടിയെ ആണ് ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.
33.82°C








