Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:32 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അടൂർ ബൈപാസിൽ കരുവാറ്റ പള്ളിക്ക് എതിർവശം കനാൽ പുറമ്പോക്കിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന തേക്കുമരങ്ങൾ മുറിച്ചു കച്ചവടം നടത്തുകയും പുറമ്പോക്ക് സഹിതം പുരയിടത്തിന് വൻ വില ഈടാക്കി അഡ്വാൻസ് കൈപറ്റി വഞ്ചന നടത്തി എന്ന് പരാതി . ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസവും അടൂർ കരുവാറ്റ സ്വദേശിയുമായ സജീവിനെതിരെയാണ്  പരാതി.

15 മീറ്റർ മാത്രം ഫ്രണ്ടേജ്‍ ഉള്ള ഭൂഉടമയുടെ വസ്തുവിൽ പ്രവേശിക്കണമെങ്കിൽ സർക്കാരിന്റെ പുറമ്പോക്ക് വഴി കൂടി ആവശ്യമാണ്. കനാലിന്റെ സൈഡിൽ പുറമ്പോക്കിൽ ഉള്ള വലിയ പത്തോളം തേക്ക് മരങ്ങൾ മുറിച്ചു മാറ്റിയെങ്കിലേ വസ്തുവിന് ബൈപാസ് ഫ്രണ്ടിൽ കിട്ടുന്ന വില പിറകിലും കിട്ടൂ എന്ന് മനസിലാക്കിയ ഉടമ തൻ്റെ സ്ഥലം വിൽക്കുമ്പോൾ വസ്തുവിന് വില കൂടുതൽ കിട്ടാൻ നാട്ടിൽ ഉള്ള ആശ്രിതർ മുഖാന്തരം തന്റെ പറമ്പിൽ ഉള്ളവ തേക്ക് മരങ്ങൾ ആണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും, ബന്ധപ്പെട്ട അധികാരികളുടെ കണ്ണ് വെട്ടിച്ച് തടികൾ മുറിക്കുകയും ചെയ്തു.

പുറമ്പോക്കിൽ നിന്ന തേക്ക് മരങ്ങൾ കുറിച്ചിട്ടപ്പോൾ അത് ശ്രദ്ധയിൽപെട്ട കല്ലട ഇറിഗേഷൻ പ്രൊജക്റ്റ് അധികാരികൾ ഇടപെടുകയും മരങ്ങൾ നീക്കം ചെയുന്നത് തടയുകയും ചെയ്തു. ഈ സമയം ഉടമ തന്റെ പുരയിടം വൻ വിലക്ക്  വിൽക്കാൻ ഉള്ള കരാറിൽ ഏർപ്പെട്ടിരുന്നു . സെന്റിന് പത്തു ലക്ഷം രൂപ വെച്ച് വിൽക്കാൻ ധാരണയായി എഗ്രിമെന്റ്  ഒപ്പിട്ട് വാങ്ങുമ്പോൾ വസ്തു വാങ്ങുന്ന കരാറുകാരനോട് പുറമ്പോക്കിൽ നിൽക്കുന്ന തേക്ക് മരങ്ങൾ തങ്ങളുടെ ആണെന്ന് തെറ്റിദ്ധരിപ്പിക്കുകയും തങ്ങളുടെ ഭൂമി 59 സെന്റെ ആണെന്നും പ്രമാണത്തിൽ ഉള്ള ഭൂമി വെച്ച് എഗ്രിമെന്റ് ഒപ്പിടാനും ഉടമയും ബന്ധുവും കൂടി ധാരണ ഉണ്ടാക്കി. വാങ്ങുന്ന വ്യക്തിയെ വഞ്ചിക്കുകയായിരുന്നു  എന്നാണ് പരാതി.

കല്ലട ഇറിഗേഷൻ പ്രൊജക്റ്റ് അധികാരികൾ ഇട്ട കല്ലുകൾ ഉടമയും ബന്ധവും കൂടി വർഷങ്ങൾക്കു മുൻപ് പിഴുത് മാറ്റിയതിനാൽ സർക്കാർ പുറമ്പോക്ക് ഭൂമി കണ്ടെത്താൻ അധികാരികൾ താലൂക്ക് ഭൂരേഖ അധികാരികൾക്ക് കത്ത് നൽകി . ഈ കാലയളവിൽ വസ്തു വാങ്ങാൻ കരാറിൽ ഒപ്പിട്ട വ്യക്തി കരാറുപ്രകാരം ഭൂമി ഡെവലപ്പ് ചെയ്യത്‌ കൊണ്ടിരുന്നു. അഞ്ചു മാസങ്ങൾക്കു ശേഷം താലൂക്ക് ഭൂരേഖ അധികാരികൾ സ്ഥലം അളന്നു തിട്ടപ്പെടുത്തിയപ്പോൾ സർക്കാരിന്റെ പുറമ്പോക്ക് ഭൂമി കണ്ടെത്തുകയും ഭൂഉടമ കൈവശം വെച്ചു അനുഭവിച്ച സർക്കാർ ഭൂമി  അതിർത്തി കല്ലുകൾ സ്ഥാപിച്ച് വേർതിരിക്കുകയും ചെയ്തു .

എന്നാൽ സർക്കാരിന്റെ പുറമ്പോക്കിൽ ഉള്ള മരങ്ങൾ ബോധപൂർവം മുറിച്ചിട്ട ഉടമ കോടികൾ വില കിട്ടുന്ന ഭൂമിയുടെ വില്പന നടത്താൻ ചരട് വലികൾ നടത്താനും ആദ്യം എഗ്രിമെന്റ് ചെയ്തു കൊടുത്ത കരാറുകാരനെ ഒഴിവാക്കി അടുത്ത കരാറുകാരനെ അതിലും കൂടുതൽ ഉള്ള  വില വാങ്ങി വിൽക്കാൻ ശ്രമത്തിലായി. അമേരിക്കയിൽ നിന്നും നാട്ടിൽ എത്തി  NRI പണം വാങ്ങി ഭൂമി വില്പന നടത്തി ആ പണം അമേരിക്കയിലേക്ക് ഡോളർ ആക്കി കൊണ്ട് പോകാൻ ഉള്ള ഒരുക്കങ്ങളും പൂർത്തിയാക്കി എന്നാണ് വിവരം. ഇടപാടുകൾ  തീർത്തു  ഈ മാസം 13 ആം തിയ്യതി ഭൂഉടമ രാജ്യം വിടാൻ ടിക്കറ്റ് എടിത്തിട്ടുള്ളതാണ്  എന്നും പരാതിയിൽ പറയുന്നു.

സർക്കാരിന്റെ പുറമ്പോക്കിൽ ഉള്ള തടി വെട്ടിയതിനു നഷ്ട്ട പരിഹാരമായി 11 ലക്ഷം രൂപ അടച്ചിട്ട്  വസ്‌തുവിന്റെ  ആറു കോടി അംമ്പതു ലക്ഷം രൂപ  ഡോളർ ആക്കി  കൊണ്ട് കടക്കാനുള്ള ശ്രമത്തിന് ബന്ധപ്പെട്ട  അധികാരികൾ കൂട്ടുനിൽക്കുകയും ചെയ്യുന്നു എന്ന്  പരാതിക്കാരൻ പറയുന്നു. ഈ വിഷയത്തിൽ അന്വേഷണം ആരംഭിക്കാൻ പോകുന്നതേയുള്ളു എന്നാണ് ബന്ധപ്പെട്ട അധികാരികൾ ഐ ടു ഐ ന്യൂസിനോട്  പറഞ്ഞത്. 
 

Readers Comment

Add a Comment