Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:18 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആലപ്പുഴ വെൺമണി ഇരട്ട കൊലക്കേസിൽ ഒന്നാം പ്രതി ലബിലു ഹുസൈന് വധശിക്ഷ വിധിച്ച് കോടതി. വൃദ്ധ ഡംബന്ധികളെ കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര ജില്ലാ അഡീഷണൽ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിക്ക് കോടതി ജീവപര്യന്തം തടവും വിധിച്ചു. ബംഗ്ലാദേശ് സ്വദേശികളായ ലബിലു ഹുസൈവിനാണു കേസിലെ ഒന്നാം പ്രതി. ജൂവൽ ഹുസൈൻ ആണ് രണ്ടാം പ്രതി. വയോധിക ദമ്പതികളായ ആഞ്ഞിലിമൂട്ടിൽ എ.പി.ചെറിയാൻ (76 വയസ്സ്), ഭാര്യ ഏലിക്കുട്ടി ചെറിയാൻ (–68) എന്നിവരെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയതാണ് കേസ്. 

2019 നവംബർ 11 നാണ് കേസിന് ആസ്പദമായ സംഭവം. ദമ്പതികളുടെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ വീട്ടിൽ സ്വർണം ഉണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. തലയ്ക്ക് അടിച്ചാണ് എ പി ചെറിയാൻ, ഭാര്യ ഏലിക്കുട്ടി ചെറിയാൻ എന്നിവരെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതികൾ 45 പവൻ സ്വർണ്ണവും പതിനേഴായിരം രൂപയും കവർന്നു. സംഭവ ശേഷം കടന്നു കളഞ്ഞ പ്രതികളെ വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്ത്. കൊലപാതകം, വധശിക്ഷ വരെ ലഭിക്കാവുന്ന വിധം കുറ്റകൃത്യം ചെയ്യാൻ വീടിനുള്ളിൽ അതിക്രമിച്ചു കടന്നു, കവർച്ച എന്നീ കുറ്റങ്ങൾക്ക് പ്രതികൾ ശിക്ഷാർഹരാണെന്നു കണ്ടെത്തിയ കോടതി രണ്ടു പേരും തുല്യമായി കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നും കണ്ടെത്തി. നവംബർ 7നും 10നും ചെറിയാന്റെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ അവിടെ സ്വർണം ഉണ്ടെന്നു മനസ്സിലാക്കി കൊലപാതകം ആസൂത്രണം ചെയ്തെന്നാണു കേസ്.വിചാരണ വേളയിൽ പ്രതിഭാഗത്തിന്റെ 2 പേർ ഉൾപ്പെടെ 62 സാക്ഷികളെ വിസ്തരിച്ചു. 103 തൊണ്ടിമുതലുകളും 80 രേഖകളും കേസിൽ ഹാജരാക്കിയിരുന്നു.

2021 നവംബർ 1ന് ആരംഭിച്ച വിചാരണ 2022 ഫെബ്രുവരി 25നാണ് പൂർത്തിയായത്. കേസിൽ വിശാഖപട്ടണം ആർ പി എഫ് പൊലീസിലെ 5 പേരും ആന്ധ്രാദേശ്, ബംഗാൾ, അസാം, പുതുച്ചേരി സംസ്ഥാനക്കാരും സാക്ഷികളായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സോളമൻ, സരുൺ കെ ഇടുക്കുള എന്നിവർ ഹാജരായി. 

Readers Comment

Add a Comment