Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മധുരയിൽ വീട് വിൽക്കുന്ന കാര്യത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മകൻ അച്ഛനെ കഴുത്ത് ഞെരിച്ച് കൊന്ന് കത്തിച്ചു. ഉത്തർപ്രദേശിലെ മധുര എന്ന സ്ഥലത്തു ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. കൽപ്പണിക്കാരനായ അമൃത് ലാലിനെ മകൻ വിനീത് ആണ് കൊലപ്പെടുത്തിയത്. കോല നടന്ന സമയം വിനീതിന്റെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല. അമ്മ ആശ ദേവി ദിവസങ്ങൾക്ക് മുൻപ് സ്വന്തം വീട്ടിലേക്ക് പോയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അച്ഛനെ കൊന്നതിൽ അമ്മ മകനെതിരെ പോലീസിൽ പരാതി നൽകി. 

താമസിച്ചുകൊണ്ടിരിക്കുന്ന വീട് ഉടൻ വിളിക്കണമെന്ന് വിനീത് അച്ഛനോട് ആവശ്യപ്പെട്ടെങ്കിലും അമൃത് ഇതിന് സമ്മതിച്ചില്ല. തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ വിനീത് പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് കത്തിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ അവരുടേതായ 100 00 സ്ക്വയർ യാർഡ് സ്ഥലം വിനീതിന്റെ നിർബന്ധപ്രകാരം വിറ്റിരുന്നു. ഇത് സംബന്ധിച്ച് നേരത്തെ വാക്ക് തർക്കം ഉണ്ടായിട്ടുള്ളതായും ആശ ദേവി പറഞ്ഞു. ഇതിന് പിന്നാലെയാണ് വീട് വിൽക്കണമെന്ന ആവശ്യവുമായി വിനീത് വീണ്ടും പ്രശ്നം ഉണ്ടാക്കിയത്. നാല് വർഷം മുമ്പ് വിനീതിന്റെ ഇളയ സഹോദരൻ നെഹ്നയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതും കുടുംബത്തിൽ സംഘർഷത്തിന് കാരണമായി. അമൃത് ലാലിന്റേയും നെഹ്നയുടേയും മരണത്തിന് ഉത്തരവാദി വിനീത് ആണെന്നാണ് ആശ ദേവിയുടെ പരാതിയിൽ പറയുന്നത്. വിനീതിന് വധശിക്ഷ നൽകണമെന്നും ആശ ദേവി പരാതിയിൽ ആവശ്യപ്പെടുന്നു.  

വിനീത് നിലവിൽ ഒളിവിലാണുള്ളത്. മദ്യത്തിന് അടിമയായ വിനീത് സമാന രീതിയിലുള്ള പ്രശ്നങ്ങൾ ഇതിന് മുന്പും വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. മദ്യലഹരിയിൽ തന്നെ ആയിരിക്കാം അച്ഛനെ കൊലപ്പെടുത്തിയതെന്നും പോലീസ് പറയുന്നു. വിനീതിനായുള്ള അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. 

Readers Comment

Add a Comment