Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:21 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴിഞ്ഞ ജൂൺ 21നാണ് കേരളത്തെ ഞെട്ടിച്ച് ഭർതൃവീട്ടിലെ ടോയ്‌ലറ്റിൽ വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനം കൊണ്ടുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് വിസ്മയയുടെ ഭർത്താവ് കിരൺകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. സ്ത്രീധനമായി ലഭിച്ച കാർ മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കുണ്ടറ ചിറ്റുമലയിലും വിസ്മയയുടെ നിലമേലുള്ള വീട്ടിലും വച്ച് കിരൺ വിസ്മയയെ പീഡിപ്പിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. എന്നാൽ 2 ദിവസം മുൻപ് കിരൺ കുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ വേണ്ട തെളിവുകൾ ഇല്ലാത്തതിനാൽ കിരൺ കുറ്റകാരൻ ആണെന്ന് പറയാൻ കഴിയില്ല എന്ന കാരണത്താലാണ് കിരണിന് കോടതി ജാമ്യം അനുവദിച്ചത്. പുറത്തിറങ്ങിയതോടെ കിരണിന്റെ ചില ആരോപണങ്ങളും വെളിപ്പെടുത്തലുകളും പുറത്തു വന്നിരിക്കുകയാണ്. സ്ത്രീധനപീഡനത്തെ തുടർന്നുള്ള ഒരു പ്രശ്‌നങ്ങളുമില്ലായിരുന്നെന്നും പുറത്തുവരുന്ന വാർത്തകൾ കെട്ടിച്ചമച്ചതാണെന്നും കിരൺകുമാർ പറയുന്നു.

താൻ തെറ്റുകാരൻ അല്ലാന്നുതും തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും കിരൺ കുമാർ പറയുന്നു. ‘പുറത്തുവരുന്ന വാർത്തകൾ എല്ലാം കെട്ടിച്ചമച്ചതാണ്. ഞാൻ നിരപരാധിയാണ്. സ്ത്രീധനത്തെ ചൊല്ലി വഴക്കുണ്ടായിട്ടില്ല. എന്റെ നിരപരാധിത്വം ഞാൻ കോടതിയിൽ തെളിയിക്കും. ഞാൻ ഇന്നസെന്റ് ആണ്. കേസ് നടന്നു കൊണ്ടിരിക്കുകയാണ്. സ്ത്രീധന പീഡനമോ അതിനെ കുറിച്ച് എന്തെങ്കിലും സംസാരമോ ഒന്നും ഉണ്ടായിട്ടില്ല’, കിരൺ പറയുന്നു. 

Readers Comment

Add a Comment