Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശ്രദ്ധേയ യൂട്യൂബ് വ്‌ളോഗറും മോഡലുമായ നേഹയെ കൊച്ചിയിലെ അപ്പാർട്ട്‌മെൻറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരി 28 ന് ഉണ്ടായ സംഭവത്തിൽ ദുരൂഹത ഉയരുകയാണ്. ഫാനിൽ ഷാളുപയോഗിച്ച് കുരുക്കിട്ടനിലയിൽ ആണ് നേഹയെ കണ്ടെത്തിയത്. എന്നാൽ നേഹയുടെ കാൽ നിലത്ത് മുട്ടിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. നേഹയ്‌ക്കൊപ്പം താമസിച്ചിരുന്ന സിദ്ധാർത്ഥിന്റെ കാണാതെ ആയതിലൂടെ ദുരൂഹത വർധിക്കുകയാണ്. സിദ്ധാർത്ഥിനായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ച് കഴിഞ്ഞു. നേഹയുടേത് ആത്മഹത്യ ആണോ കൊലപാതകമാണോ എന്നതും പോലീസ് അന്വേഷിക്കുകയാണ്.
എറണാകുളം പോണേക്കര ജവാൻ ക്രോസ് റോഡിലുള്ള അപ്പാർട്ട്‌മെൻറിൽ ആണ് നേഹയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 6 മാസം മുന്പാണ് നേഹ കൊച്ചിയിലേക്ക് മാറിയത്. ഭർത്താവിൽ നിന്ന് അകന്ന് കഴിയുകയായിരുന്ന നേഹ മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നു. ഇയാൾ, വിവാഹം കഴിക്കുമെന്നും നേഹ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, നാട്ടിൽ പോയതോടെ യുവാവ് വിവാഹത്തിൽ നിന്നും പിൻമാറി. ഇതറിഞ്ഞതോടെയാണ് യുവതി മരിച്ചതെന്നാണ് നേഹയുടെ സുഹൃത്തുക്കളിൽ ചിലർ പറയുന്നത്. നേഹ ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് സുഹൃത്തുക്കളിൽ ചിലർക്ക് അയച്ച സന്ദേശവും പോലീസ് കണ്ടെടുത്തു. സിദ്ധാർത്ഥിന്റെ സുഹൃത്തായ മുഹമ്മദ് സനൂജാണ് നേഹയുടെ മരണ വിവരം അപ്പാർട്മെന്റിലെ മറ്റ് താമസക്കാരോട് പറഞ്ഞത്. സനൂജിന്റെ ആ സമയത്തെ പെരുമാറ്റവും സംശയം ഉളവാക്കുന്നതാണെന്ന് മറ്റ് താമസക്കാർ പറഞ്ഞു.
ഇയാൾ ഭക്ഷണം വാങ്ങുന്നതിനായി പുറത്തേക്ക് പോയി തിരിച്ചുവന്നപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയിരുന്നുവെന്നും ഫോണിൽ വിളിച്ചിട്ടും എടുക്കാതെയായതോടെ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോഴാണ് നേഹയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നും ഉടനെ പോലീസിൽ ഇയാൾ വിവരമറിയിക്കുകയുമായിരുന്നുവെന്നാണ് സുഹൃത്ത് പറഞ്ഞതായി പോലീസ് പറഞ്ഞു. ഫ്ലാറ്റിൽ നിന്നും ലഹരി മരുന്ന് കണ്ടെടുത്തതോടെ പോലീസിന്റെ സംശയവും കേസിലെ ദുരൂഹതയും വീണ്ടും ഉയർന്നു. നേഹ മരിച്ച ദിവസം 3 സുഹൃത്തുക്കൾ ആണ് ഫ്ലാറ്റിൽ ചെന്നത്. 15 ഗ്രാമ എം ഡി എം എ ആണ് ഇവരിൽ നിന്നും കണ്ടെത്തിയത്. ഫ്ലാറ്റിൽ സ്ഥിരമായി ലഹരി വിൽപന നടന്നതായും അസമയത്ത് ആളുകൾ വന്ന് പോയിരുന്നതായും സമീപവാസികൾ പോലീസിനോട് പറഞ്ഞു. ഭാര്യ ഭർത്താക്കന്മാർ എന്ന നിലയിലാണ് നേഹയും സിദ്ധാർഥും ഫ്ലാറ്റിൽ താമസം തുടങ്ങിയത്. മറ്റ് അപ്പാർട്മെന്റിലെ താമസക്കാരോട് ഇരുവരും അധികം സൗഹൃദവും പുലർത്തിയിരുന്നില്ല. കാക്കനാട് ഐ ടി കമ്പനിയിൽ ജോലി ചെയ്യുകയാണെന്നാണ് സിദ്ധാർഥ് ഉടമസ്ഥനോട് പറഞ്ഞിരുന്നത്. എന്നാൽ ഇത് കള്ളമാണെന്ന് പോലീസ് കണ്ടെത്തി.
23.71°C








