Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:27 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃശൂർ ചേർപ്പ് കലാശേരിയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ചെറുമകൻ അറസ്റ്റിൽ. 78 കാരിയായ കൗസല്യയെ ആണ് രണ്ട് ദിവസം മുൻപ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൗസല്യയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ചെറുമകൻ ആയ ഗോകുലിനെ പോലീസ് അറസ്റ്റ് ചെയ്തു. കൗസല്യയുടെ മരണം ഹൃദയാഘതം മൂലമെന്ന്​ ആദ്യം കരുതിയെങ്കിലും കൈയിലെ വളയും കഴുത്തിലെ മാലയും കാണാതായത് സംശയത്തിനിടയായി. തുടർന്ന്​ ബന്ധുക്കളടക്കമുള്ളവരെ പൊലീസ്​ നിരീക്ഷിച്ചുവരുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ മോഷണമാണെന്ന് പൊലീസിന് സംശയം തോന്നിയിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ വയോധിക ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി. 

സ്വർണം തട്ടിയെടുക്കാനാണ് കൊലപ്പെടുത്തിയതെന്ന് ഗോകുൽ പോലീസിനോട് പറഞ്ഞു. കൈ കൊണ്ടും പിന്നീട് തലയണ കൊണ്ടും ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് ഗോകുൽ പൊലീസിന് മൊഴി നൽകി. ആശാരിപ്പണിയ്ക്ക് പോയിരുന്ന ഗോകുൽ കടുത്ത മദ്യപാനിയാണെന്ന് ചേർപ്പ് പൊലീസ് പറഞ്ഞു. സംഭവദിവസം രാവിലെ 11ന്​ ഗോകുൽ തൻറെ പദ്ധതി നടപ്പാക്കാൻ എത്തിയിരുന്നു. എന്നാൽ, തൊട്ടടുത്ത വഴിയിൽ ആളുകളുടെ സാന്നിധ്യം തടസ്സമായി. പിന്നീട് രണ്ടരയോടെ വീണ്ടും എത്തിയാണ് കൃത്യം നടത്തിയത്. ആദ്യം സൗമ്യഭാവത്തിൽ പണയം വെക്കാനായി വള ചോദിച്ചെങ്കിലും കള്ളുകുടിക്കാനല്ലേ എന്നുപറഞ്ഞ്​ കൗസല്യ എതിർത്തു. ഇതോടെ ദേഷ്യം കയറിയ ഗോകുൽ കൗസല്യയെ പിറകിൽനിന്ന് പിടിച്ച് നിലത്തുകിടത്തി ദേഹത്ത് കയറി ഇരുന്ന്​ മൂക്കും വായും പൊത്തിപ്പിടിച്ചു. കൗസല്യ ബഹളംവെച്ചതോടെ തലയിണ എടുത്ത് മുഖത്തമർത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പുവരുത്തിയ ശേഷമാണ് വളയും റോൾഡ് ഗോൾഡ് മാലയും ഊരിയെടുത്ത് ഗോകുൽ സ്ഥലത്ത് നിന്നും പോയത്. 

Readers Comment

Add a Comment