Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തമ്പാനൂർ ഹോട്ടൽ റിസപ്ഷനിസ്റ്റ് അയ്യപ്പനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അജീഷ് കൊടും ക്രിമിനൽ എന്ന് പോലീസ്. അയ്യപ്പൻറെ കൊലപാതക കേസിനു പുറമെ അജീഷിന്റെ പേരിൽ മറ്റ് 9 കേസുകളും ഉള്ളതായി പോലീസ് പറഞ്ഞു. അജീഷിന്റെ ഭാര്യയായ രഞ്ജിനിയും കൊലപാതക കേസിലെ പ്രതിയാണ്. കരമനയിലെ ലോഡ്ജ് മുറിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രഞ്ജിനി. നെടുമങ്ങാട് മൂഴി സ്വദേശി ആയ അജീഷ് ലഹരി മരുന്ന് അധികമായി ഉപയോഗിച്ച് മാനസിക നില തെറ്റിയ അവസ്ഥയിൽ, സൈക്കോ സ്വഭാവത്തോടെയാണെന്ന് പോലീസ് പറഞ്ഞു. അയ്യപ്പൻ മരിച്ച വിവരം പൊലീസ് കസ്റ്റഡിയിലിരിക്കെ അറിഞ്ഞ അജീഷ് പ്രതികരിച്ചത് പൊട്ടിച്ചിരിച്ചാണെന്ന് പോലീസ് പറഞ്ഞു.
താനിപ്പോഴാണ് ശരിക്കും താരമായതെന്നായിരുന്നു അജീഷിന്റെ വാക്കുകൾ. മുൻപ് 9 കേസിൽ പ്രതി ആയിട്ടുണ്ടെന്നും എന്നാൽ ഇപ്പോഴാണ് സ്റ്റാർ ആകാൻ കഴിഞ്ഞതെന്നും, ഇനി തന്നെ എല്ലാവരും പേടിക്കുമെന്നും അജീഷ് പറയുകയുണ്ടായി. അതിക്രൂരമായാണ് അജീഷ് അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തിയത്. ഹോട്ടലിലെ 2 സിസിടിവി ദൃശ്യങ്ങളിലൂടെ അത് വ്യക്തമാണ്. തിരക്കേറിയ സമയത്ത് വെട്ടുകത്തിയും എടുത്തുകൊണ്ട് പരസ്യമായാണ് പ്രതി അജേഷ് ഹോട്ടലിലേക്കു വന്നത്. ഹോട്ടലിലേക്ക് പ്രവേശിച്ച ശേഷം അയ്യപ്പന്റെ കഴുത്തിൽ വെട്ടാൻ തുടങ്ങി. കഴുത്തിനു വെട്ടേറ്റ അയ്യപ്പന് നിലവിളിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.
വെട്ടേറ്റ് മുന്നിലേക്ക് തല കുനിഞ്ഞപ്പോൾ തല പിടിച്ചുയർത്തി വീണ്ടും വെട്ടുകയായിരുന്നു. അയ്യപ്പന്റെ കഴുത്തിലും തലയ്ക്കും മുഖത്തുമായി 14 ഓളം വെട്ടുകളാണുണ്ടായിരുന്നത്. അയ്യപ്പന്റെ മരണം ഉറപ്പാക്കിയശേഷമാണ് അജേഷ് മടങ്ങിയത്. ഒന്നും സംഭവിക്കാത്തതുപോലെ അയാൾ ബൈക്കിൽ കയറി മടങ്ങുകയും ചെയ്തു. അജേഷിന്റെ സ്വാഭാവികമായ വരവുംപോക്കും കാരണം ചുറ്റുമുള്ളവർക്കും പുറത്തുനിന്നവർക്കും സംശയമൊന്നും തോന്നിയതുമില്ല. ഭാര്യയുമായി വന്നപ്പോൾ അസഭ്യം പറഞ്ഞതാണ് കൊലപാതകത്തിന് വഴി തിരിച്ചതെന്ന് അജീഷ് പറഞ്ഞു.എന്നാൽ, ഇതിനപ്പുറം അയ്യപ്പനുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നതാണ് പോലീസ് പരിശോധിക്കുന്നത്. ഹോട്ടലിൽ വെച്ച് വാക്കുതർക്കം ഉണ്ടാകുന്നതിന് മുൻപ് അയ്യപ്പനും അജീഷുമായി പരിചയമുണ്ട് എന്നാണു പോലീസ് കരുതുന്നത്. നിത്യവും കഞ്ചാവ് ഉപയോഗിക്കുന്ന അജീഷ് നെടുമങ്ങാട് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്ള ആളാണ്. മിഴ്നാട്ടിൽ ജോലിക്കുപോകുന്ന അജീഷ് തിരികെ വരുമ്പോഴെല്ലാം ഇതേ ഹോട്ടലിൽ താമസിക്കുക പതിവാണ്. ഒരാളുമായുള്ള തർക്കത്തിനു പ്രതികാരമായി മൂന്നുമാസത്തിനുശേഷം കൊലപ്പെടുത്തുക എന്നത് പോലീസിനും വിശ്വസിക്കാനായിട്ടില്ല.
കസ്റ്റഡിയിലിരിക്കെ അജീഷിന്റെ പെരുമാറ്റത്തിലും അസ്വാഭാവികത ഉണ്ടെന്ന് പോലീസ് വ്യെക്തമാക്കി. ഇടയ്ക്ക് അക്രമാസക്തനാവുന്ന പ്രതി വാഹനത്തിൽവെച്ച് പോലീസിനെ ആക്രമിക്കാനും ശ്രമിച്ചിരുന്നു. അറിയപ്പെടുന്ന ഗുണ്ട ആകാനായിരുന്നു ചെറുപ്പത്തിൽതന്നെ ആഗ്രഹം. ലഹരി ഉപയോഗം വർധിച്ചതോടെ കേസുകളിൽ പ്രതിയായി. വർക്‌ഷോപ്പ് നടത്തിയിരുന്ന അജീഷ്, 40 കേസുകളിൽ പ്രതിയായിരുന്ന പോത്ത് ഷാജിയെ കൊലപ്പെടുത്താൻ ശ്രമിച്ചതോടെയാണ് കുപ്രസിദ്ധനായത്. അയ്യപ്പനു പുറമേ രണ്ടുപേരെക്കൂടി കൊല്ലാൻ അജീഷ് പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. ഇയാളുമായി നേരത്തേ ശത്രുതയിലായിരുന്ന നാട്ടുകാരായ യുവാക്കളെയാണ് ലക്ഷ്യമിട്ടത്. റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തിയശേഷം നെടുമങ്ങാട്ടേക്കു പോകുന്നതിനിടെ ബൈക്കിലെ പെട്രോൾ തീർന്നതിനാലാണ് ആ കൊലപാതകം നടക്കാഞ്ഞത്.
23.67°C








