Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:22 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സാത്താൻ സേവയ്ക്കായി  തിരുവോസ്തി നൽകി പണം കിട്ടാനായാണ് പതിനാലുകാരിയെ സൗഹൃദത്തിലൂടെ സൺഡേ സ്‌ക്കൂൾ അദ്ധ്യാപിക പീഡനത്തിരയാക്കിയത്. കിഴക്കമ്പലം കോളനിപ്പടി അറയ്ക്കൽ വീട്ടിൽ ദേവസിയുടെ മകൾ അനീഷയാണ് പതിനാലുകാരിയെ കാമുകനുൾപ്പെടെയുള്ള സംഘത്തിന് ചതിയിലൂടെ കാഴ്ച വച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയാണ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പള്ളിയിൽ നിന്നും തിരുവോസ്തി സംഘടിപ്പിച്ചത്. ഇതുവഴി കൂടുതൽ പണം സാത്താൻ സേവ സംഘത്തിൽ നിന്നും അനീഷയ്ക്ക് ലഭിച്ചു.

തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കടമ്പ്രയാറ്റിൻ തീരത്തുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തിൽ വച്ചാണ് പതിനാലുകാരി പീഡനത്തിരയായത്. പെൺകുട്ടിയെ പ്രണയം നടിച്ചാണ് അനീഷയുടെ സുഹൃത്തുക്കളിൽ ഒരാൾ ആദ്യം പീഡിപ്പിച്ചത്. പിന്നീട് മറ്റുള്ളവർക്ക് കാഴ്ച വയ്ക്കുകയും ചെയ്തു.

അനീഷയുടെ സുഹൃത്തുക്കളായ പട്ടിമറ്റം ചൂരക്കാട്ടുകര അയ്മനക്കുടി വീട്ടിൽ ലത്തീഫിന്റെ മകൻ ബേസിൽ എന്ന ഹർഷാദ്(24), കിഴക്കമ്പലം ആലിൻ ചുവട് തടിയൻ വീട്ടിൽ ജോയിയുടെ മകൻ ജിബിൻ(24), തൃക്കാക്കര തേവയ്ക്കൽ മീൻകൊള്ളിൽ വീട്ടിൽ മാത്യുവിന്റെ മകൻ ജോൺസ് മാത്യൂ(24) എന്നിവരായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചത്.

Readers Comment

Add a Comment