Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:18 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹരിയാനയിലെ ഗുരുഗ്രാമിൽ ശിശുക്കളെ കടത്തുന്ന അന്തർസംസ്ഥാന സംഘത്തെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ട് സ്ത്രീകളുൾപ്പെടെ മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്. കൈക്കുഞ്ഞുങ്ങളെ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. പ്രതികൾ രണ്ട് കൈക്കുഞ്ഞുങ്ങളെ കടത്താൻ പദ്ധതി തയ്യാറാക്കിയിരുന്നു. കുട്ടികളെ കടത്താൻ ടാക്സിയും വിളിച്ചു. യാത്രയ്ക്കിടെ സ്ത്രീകൾക്ക് നിരവധി ഫോൺ കോൾ വരുന്നുണ്ടായിരുന്നു. ഇവരുടെ സംസാരത്തിൽ സംശയം തോന്നിയ ടാക്സി ഡ്രൈവർ നേരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു,” പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വേഷണത്തിൽ ശിശുക്കളെ ഡൽഹിയിൽ നിന്ന് രാജസ്ഥാനിലേക്ക് കടത്തി മൂന്ന് ലക്ഷം രൂപയ്ക്ക് വിൽപന നടത്തുന്ന സംഘമാണെന്ന് കണ്ടെത്തി. തുടർന്ന് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.

Readers Comment

Add a Comment