Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:26 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചിയിൽ നടന്ന മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സൈജുവിന്റെ തന്നെ മൊഴിയുടെ അടിസ്ഥാനത്തിൽ സൈജുവിനെതിരെ ഒൻപത് എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്യാനാണ് പൊലീസ് നീക്കം. സൈജു തങ്കച്ചൻ യുവതികൾ സഞ്ചരിച്ച കാർ പിന്തുടർന്നിരുന്നു . ദുരുദ്ദേശത്തോടെയാണ് സൈജു കാർ പിന്തുടർന്നത് എന്നതിന് കൃത്യമായ സൂചനകളുള്ള വാട്‌സാപ്പ് സന്ദേശങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് നിർണായകമായ നിരവധി വിവരങ്ങൾ സൈജു സമ്മതിച്ചത്. അതിനിടെ സൈജുവിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇയാൾ നടത്തിയ ഡിജെ പാർട്ടികളിൽ വ്യാപകമായി ലഹരി ഉപയോഗിച്ചിരുന്നെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഇവരും പ്രതികളായേക്കും. സൈജു കൊച്ചിയിലെ ലഹരിമാഫിയുടെ പ്രധാന കണിയാണെന്നാണ് പൊലീസ് വിലയിരുത്തൽ.

Readers Comment

Add a Comment