Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:23 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോട്ടവാസലില്‍ 65 കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശികളായ രണ്ടു പേർ പോലീസ് പിടിയിലായി. ആന്ധ്ര രങ്കറെഡ്ഡിപുരം സ്വദേശികളായ കൊളസാനി ഹരിബാബു, ചെമ്പട്ടി ബ്രഹ്മയ്യ എന്നിവരാണ് തെന്മല പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ കോട്ടവാസല്‍ വനം വകുപ്പ് ചെക്ക്‌പോസ്റ്റിനു മുന്നില്‍ പോലീസ് പരിശോധനയ്ക്കിടെയാണ് ആന്ധ്ര സ്വദേശികള്‍ സഞ്ചരിച്ച കാര്‍ എത്തിയത്.

കാറിന്റെ ഡോറുകളുടെ വശങ്ങളില്‍ സ്‌ക്രൂ പിടിപ്പിക്കാത്തത് പരിശോധനയ്ക്കിടെ സംശയമുണ്ടാക്കി. കൂടുതല്‍ പരിശോധിച്ചപ്പോള്‍ കാറിന്റെ പിന്‍ഭാഗത്തുനിന്ന് പ്ലാസ്റ്റിക്  കവറില്‍ സൂക്ഷിച്ചനിലയില്‍ സ്‌ക്രൂ ഡ്രൈവറും ഡോറില്‍നിന്ന് അഴിച്ചെടുത്ത സ്‌ക്രൂവും കിട്ടി. ഇതോടെ സംശയം വര്‍ധിച്ചു. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് കാര്‍ യാത്രികര്‍ക്ക് കൃത്യമായ മറുപടിയുമില്ലായിരുന്നു. തുടര്‍ന്ന് ഡോര്‍ അഴിച്ചു പരിശോധിക്കുകയായിരുന്നു.

Readers Comment

Add a Comment