Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:34 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. 40 ദിവസം പ്രായമുള്ള സ്വന്തം കുഞ്ഞിനെയാണ് പെൺകുട്ടി കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത്.  മധ്യപ്രദേശിലെ ദാമോ ജില്ലയിൽ വ്യാഴാഴ്ചയാണ്  സംഭവം . പീഡനത്തിനിരയായ ശേഷം കുഞ്ഞ് ജനിച്ചതില്‍ നാണക്കേട് തോന്നിയ 15-കാരി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദമോയിലെ തെണ്ടുഖേഡയിലെ സബ് ഡിവിഷണൽ ഓഫീസർ അശോക് ചൗരസ്യ പറഞ്ഞു. ഗ്രാമത്തില്‍ തന്നെയുള്ള 17കാരനുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. ഫെബ്രുവരിയിലാണ് കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. ആഗസ്റ്റിൽ പെണ്‍കുട്ടി വയറുവേദനയാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോഴാണ് മകള്‍ ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിയുന്നത്. പിന്നീട് വീട്ടുകാരോട് പെണ്‍കുട്ടി സത്യം വെളിപ്പെടുത്തുകയായിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് പതിനേഴുകാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

Readers Comment

Add a Comment