Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:17 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, FIR

ഇടവേളയ്ക്ക് ശേഷം തലസ്ഥാനം വീണ്ടും ​ഗുണ്ടകളുടെ കുടിപ്പകയ്ക്ക് വേദിയായി. ചാക്ക സ്വദേശി വിപിനാണ്  ഏറ്റവുമൊടുവിൽ ​ ​ഗുണ്ടകളുടെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. ന​ഗരത്തിലെ ​പ്രമുഖ​ഗുണ്ടയായ അമ്മയ്ക്കൊരു മകൻ സോജുവിന്റെ വിശ്വസ്ഥനായ വിപിൻ കാരാളി സ്വദേശി അനൂപിനെ വെട്ടിക്കൊന്നതുടൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. പേട്ട, ചാക്ക പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ​ഗുണ്ടാപ്രവർത്തനം നടത്തുന്ന പേട്ട മുരുകന്റെ സംഘമാണ് വിപിനെ കൊലപ്പെടുത്തിയത്. മരണമൊഴിയിൽ പേട്ട മുരുകനുമായുള്ള പകയെക്കുറിച്ച് വിപിൻ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. വലതുകൈയ്യും കാലും അറ്റു തുങ്ങിയ നിലയിൽ ആനയറ ലോർഡ്  ആശുപത്രിക്ക് സമീപം കാണപ്പെട്ട വിപിനെ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പൊലീസ് ജീപ്പിൽ വച്ച് മരണമൊഴി നൽകിയ വിപിൻ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണമടഞ്ഞിരുന്നു.
ഈഞ്ചക്കലിലെ കിങ്സ് വേ ബാറിൽ വച്ച് പേട്ട മുരുകന്റെ സംഘാം​ഗങ്ങളിൽപ്പെട്ട രണ്ടുപേരെ  വിപിന്റെ സംഘം മർദ്ദിച്ചവശരാക്കിയിരുന്നു. ഇതോടെ സുഹൃത്തുക്കളായിരുന്ന പേട്ട മുരുകനും വിപിനും തമ്മിൽ‌ തെറ്റി. വിപിന്റെ കയ്യും കാലും വെട്ടിമാറ്റാനാണ് പേട്ട മുരുകൻ അനുയായികൾക്ക് നിർദ്ദേശം നല്കിയത്. എന്നാൽ വെട്ടേറ്റ് രക്തം വാർന്ന് വിപിൻ കൊല്ലപ്പെടുകയായിരുന്നു.
കയ്യിൽ‌ എപ്പോഴും ആയുധം സൂക്ഷിക്കുന്ന വിപിനെ ഒരു മാസത്തോളം പിന്തുടർന്നതിന് ശേഷമാണ് പ്രതികൾ വെട്ടിക്കൊന്നത്. ഓട്ടോഡ്രൈവറായ വിപിനെ  ഓട്ടം വിളിച്ച് ലോർഡ്  ആശുപത്രിക്ക് സമീപത്തുള്ള ആളൊഴിഞ്ഞ റോഡിൽ വച്ച് ആക്രമിക്കുകയായിരുന്നു. വിപിൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് പേട്ട മുരുകനൊഴികെയുള്ള പ്രതികൾ തുമ്പ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.കടകംപള്ളി കല്ലുംമൂട് സ്വദേശി റിജു(28) കവറടി സ്വദേശി ശിവപ്രതാപ്(37) കുളത്തിൻകര സ്വദേശി ജയദേവൻ(27) ചാക്ക സ്വദേശി റസിം(30) മുടുമ്പിൽ സ്വദേശി വിനീഷ്(23) എന്നിവരാണ് പൊലീസിന് കീഴടങ്ങിയത്.
വക്കീലിനോടൊപ്പമാണ് പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തിയത്. പ്രതികളെ തേടി. പൊലീസ് ന​ഗരം മുഴുവൻ വല വരിച്ചതിനാൽ രക്ഷപ്പെടാൻ സാധിക്കാത്തതുകൊണ്ടാണ് പ്രതികൾ കീഴടങ്ങിയതെന്ന് പൊലീസ് അറിയിച്ചു.

 

Readers Comment

Add a Comment