Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:26 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അമേരിക്കയില്‍ മലയാളിയെ വെടിവച്ചുകൊന്ന സംഭവത്തില്‍ 15 വയസ്സുകാരന്‍ അറസ്റ്റിലായി . പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യു  ആണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം. ഡാലസ് കൗണ്ടിയിലെ മസ്‌കിറ്റ് സിറ്റിയില്‍ ബ്യൂട്ടി സപ്ലെ സ്റ്റോര്‍ നടത്തിവരികയായിരുന്നു സാജന്‍ മാത്യൂ. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ സ്റ്റോറിലേക്ക് അതിക്രമിച്ചു കയറിയ അക്രമി, മോഷണശ്രമത്തിനിടെ കൗണ്ടറില്‍ ഉണ്ടായിരുന്ന സാജനു നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവയ്പു നടന്ന വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് സാജനെ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴഞ്ചേരി ചെറുകോല്‍ ചരുവേല്‍ കുടുംബാംഗമായ സാജന്‍ കുവൈത്തില്‍ നിന്നാണ് 2005ല്‍ അമേരിക്കയില്‍ എത്തിയത്. ഡാലസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്. ഡാലസ് പ്രിസ്ബിറ്റീരിയന്‍ ആശുപത്രിയിലെ നഴ്‌സായ മിനിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

Readers Comment

Add a Comment