Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:29 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കണ്ണപുരം സ്വദേശിയും പ്രമുഖ സിരിയൽ നടിയുമായ ശ്രീകലയുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. ശ്രീകലയുടെ  കണ്ണൂർ  ചെറുകുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. 15 പവൻ സ്വർണം കവർന്നിട്ടുണ്ട്. പട്ടാപ്പകൽ പിൻവാതിൽ തല്ലിപ്പൊളിച്ചാണ് മോഷ്ടാക്കൾ വീട്ടിൽ കടന്നത്. ഭർത്താവും സോഫ്റ്റ് വെയർ എഞ്ചിനിയറുമായ വിപിനും മകനുമൊത്ത് ശ്രീകല യുകെയിൽ ആയിരുന്ന സമയത്താണ് മോഷണം നടന്നത്. കോവിഡിനെ തുടർന്ന് ശ്രീകലയും കുടുംബവും നാട്ടിലെത്തിയിരുന്നു. കുറച്ചുനാൾ മുമ്പാണ് ശ്രീകലയും കുടുംബവും നാട്ടിലെത്തിയതെങ്കിലും ചെറുകുന്നിലെ വീട്ടിൽ മോഷണം നടന്ന വിവരം ഇവർ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. 15 പവൻ സ്വർണം നഷ്ടമായതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പൊലീസും വിരൽ അടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശ്രീകലയുടെ വീടുമായി അടുപ്പമുള്ളവർക്ക് കവർച്ചയിൽ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. വീടുമായി അടുപ്പമുള്ളവരുടെ മൊഴി ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികൾ വൈകാതെ പിടിയിലാകുമെന്നുമാണ് പൊലീസ് പറയുന്നത്.

Readers Comment

Add a Comment