Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:32 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇടവേളയ്ക്ക് ശേഷം  തലസ്ഥാനത്ത് വീണ്ടും   ​ഗുണ്ടാകുടിപ്പക. ഇന്ന് പുലർച്ചെ 1.30 ന്  പേട്ട താഴശേരി  സ്വദേശിയും ഓട്ടോഡ്രൈവറുമായ വിപിനെയാണ് ഒരു സംഘം   അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. ​ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയാണ്  കൊലയ്ക്ക് കാരണം . ന​ഗരത്തിലെ പ്രമുഖ ​ഗുണ്ടാ സംഘത്തിലെ അംഗമാണ്  വിപിൻ. രണ്ടുവർഷം   മുമ്പ് കണ്ണന്മൂല പുത്തൻപാലത്ത് നടന്ന  കൊലക്കേസിൽ  വിപിൻ പ്രതിയാണ്. ആറുപേരടങ്ങുന്ന സംഘമാണ് വിപിനെ വെട്ടിക്കൊലപ്പെടുത്തിയത്.   ആനയറ സെന്ററൽ മാളിന്  സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് വിപിനെ വെട്ടിക്കൊലപ്പെടുത്തിയത്വി ഓട്ടം വിളിച്ചതിനുശേഷം   ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. കയ്യും കാലും അക്രമികൾ വെട്ടിമാറ്റിയ നിലയിലാണ് മൃതദേഹം  കാണപ്പെട്ടത്. പുത്തൻപാലം  കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ​ഗുണ്ടാ സംഘത്തിലെ അംഗമാണ് വിപിൻ.

Readers Comment

Add a Comment