Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:34 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ഐഎസ്ആർഒ ചാരക്കേസ് അട്ടിമറിക്കാൻ നമ്പി നാരായണൻ  അന്വേഷണ ഉദ്യോഗസ്ഥർക്ക് ഭൂമി വാങ്ങി നൽകിയെന്ന ആരോപണ ഹർജി തള്ളി ഹൈക്കോടതി. നമ്പി നാരായണനും മുൻ സിബിഐ ഉദ്യോഗസ്ഥരും തമ്മിലുള്ള ഭൂമി ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഢാലോചന കേസിലെ ഒന്നാം പ്രതിയായ എസ്.വിജയൻ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.മുൻ സിബിഐ ഉദ്യോഗസ്ഥർക്ക് തമിഴ്‌നാട്ടിൽ ഭൂമി നൽകി കേസ് അട്ടിമറിച്ചെന്നായിരുന്നു ഹർജിക്കാരൻറെ വാദം. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ നമ്പി നാരായണൻറെ ഉടമസ്ഥതയിലുള്ള 17 ഏക്കർ ഭൂമി സിബിഐ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും അതിനുള്ള തെളിവുകൾ വിചാരണ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും എസ്.വിജയൻ ഹൈക്കോടതിയെ അറിയിച്ചു. ശാസ്ത്രജ്ഞനും ഏജൻസി ഉദ്യോഗസ്ഥർക്കും എതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടാൻ വിചാരണ കോടതിയിൽ സമർപ്പിച്ച തെളിവുകൾ പര്യാപതമാണെന്നും വിജയൻ വാദിച്ചു.എന്നാൽ വിചാരണ കോടതിയിൽ നൽകിയ രേഖകളിൽ ഭൂമി വിറ്റത് തെളിയിക്കുന്നില്ലെന്നും യഥാർഥ വിൽപന രേഖകൾ ഹാജരാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. നവംബർ പത്താം തീയതി വാദം പൂർത്തിയാക്കിയ ഹർജി ഹൈക്കോടതി ഇന്ന് തള്ളുകയായിരുന്നു.

Readers Comment

Add a Comment