Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:39 pm
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 86 %
  • Wind: 2.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അമ്മയുടെ ഒത്താശയോടെ കാമുകൻ വീട്ടുതടങ്കലിൽ പാർപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച പതിനൊന്നുകാരിയെ ചൈൽഡ് ലൈനും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. അമ്മയെ പൊലീസ് അറസ്റ്റുചെയ്തു. കുട്ടിയുടെ മുത്തച്ഛനാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയത്.മറ്റൊരു ജില്ലയിൽ നിന്നാണ് യുവതിയും കാമുകനും മലപ്പുറത്ത് വന്ന് താമസിച്ചിരുന്നത്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു യുവതി. ക്രൂരമായ പീഡനമാണ് കുട്ടിക്ക് നേരെ പല തവണകളായി ഉണ്ടായതെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പറഞ്ഞു.പൊലീസ് സഹായത്തോടെ രക്ഷപ്പെടുത്തിയ കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. അറസ്റ്റിലായ അമ്മയെ പതിനാല് ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. കൂട്ടുപ്രതിയായ കാമുകൻ ഒളിവിലാണ്.

Readers Comment

Add a Comment