Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:17 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിലെ യത്തീംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് കുട്ടിക്കടത്തല്ലെന്ന് സി.ബി.ഐ റിപ്പോർട്ട്. 2014-ൽ 455 കുട്ടികളെ എത്തിച്ചതിനെ ചൊല്ലിയുള്ള കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചു. ബീഹാർ, ബംഗാൾ, ഝാർഖണ്ഡ്, എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് മുക്കം,വെട്ടത്തൂർ യത്തീംഖാനകളിലേക്ക് വിദ്യാഭ്യാസത്തിനായി കുട്ടികളെ കൊണ്ടുവന്നത്. യത്തീംഖാനയിൽ കുട്ടികളെ ദുരുപയോഗം ചെയ്തിട്ടില്ല.

സൗജന്യ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് കുട്ടികളെത്തിയതെന്ന് സിബിഐ കോടതിയെ അറിയിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പരാതിയിലായിരുന്നു സിബിഐ അന്വേഷണം. പാലക്കാട് റെയിൽവെ പോലീസ് യത്തീംഖാനകൾക്കെതിരെ കേസെടുക്കുകയും പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ചില സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. സാമൂഹിക നീതി വകുപ്പ് കേരളത്തിൽ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കട്ടി ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം നല്കിയിരുന്നു. എന്നാൽ വിവിധ സംസ്ഥാനങ്ങൾ തമ്മിൽ ബന്ധപ്പെട്ട കേസായതിനാൽ ഹൈക്കോടതി കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത്, യത്തീംഖാനകൾ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുകയും കേസ് കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തിരുന്നു.കുട്ടികടത്തല്ലെന്ന് കാണിച്ച് നേരത്തെ ബിഹാർ സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിനിടെയാണ് അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ റിപ്പോർട്ട് നൽകിയത്.

Readers Comment

Add a Comment